തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന്  ആന്റണി പെരുമ്പാവൂര്‍ രാജിവെച്ചു


തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്ന് ആന്റണി പെരുമ്പാവൂര്‍ രാജിവെച്ചു. ഫിയോക്ക് ചെയര്‍മാന്‍ ദിലീപിനാണ് ആന്റണി രാജിക്കത്ത് കൈമാറിയത്.ഫിയോക്ക് വൈസ് പ്രസിഡന്റായിരുന്നു ആന്റണി പെരുമ്പാവൂര്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് മരക്കാര്‍ ഒടിടി റിലീസ് ചെയ്യുമെന്ന് വിവരം ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളെ അറിയിച്ചത്. പിന്നാലെ വിഷയത്തില്‍ പ്രതിഷേധവുമായി തിയേറ്റര്‍ ഉടമകളും രംഗത്തെത്തിയിരുന്നു. ഇതിനും പിന്നാലെയാണ് ആന്റണിയുടെ രാജി.

 
ആമസോണ്‍ പ്രൈമുമായി ചര്‍ച്ച നടത്തിയതായും സിനിമ ഈ വര്‍ഷം തന്നെ റിലീസായേക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ അടുത്തിടെയാണ് പറഞ്ഞത്. ഇപ്പോള്‍ തീയേറ്ററുകള്‍ക്ക് അനുവദിച്ചിരിക്കുന്ന 50% സീറ്റിങ് കപ്പാസിറ്റി വച്ച് റിലീസ് ചെയ്താല്‍ ചിത്രം ലാഭകരമാകുമോ എന്നതിലാശങ്കയുണ്ട്.
ഏതായാലും ഇനി അധികം കാത്തിരിക്കാനാകില്ല. മരക്കാര്‍ സിനിമ എടുത്ത സമയത്ത് തീയേയറ്ററിന് വേണ്ടി തന്നെയാണ് ഞങ്ങള്‍ ആലോചിച്ചത്. ഏറെ നാള്‍ കാത്തിരുന്നു, ഇനിയും കാത്തിരിക്കാനില്ല. ഒന്നുകില്‍ തീയേറ്റര്‍ അല്ലെങ്കില്‍ ഒടിടി റിലീസ് എന്നത് തള്ളിക്കളയാനാകാത്ത സ്ഥിതിയാണ്, തീയേറ്ററിലും ഒടിടിയിലും ഒരുമിച്ചുണ്ടാകില്ല, എന്നും അദ്ദേഹം മുന്‍പൊരിക്കല്‍ പ്രതികരിച്ചിരുന്നു.

 ചേംബര്‍ പ്രസിഡന്റ് ജി.സുരേഷ്‌കുമാര്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരുമായി ചര്‍ച്ച നടത്തി. റിലീസ് സമയം ആദ്യ മൂന്നാഴ്ച പരമാവധി തിയറ്ററുകളില്‍ മരക്കാര്‍ മാത്രം പ്രര്‍ദശിപ്പിക്കണം എന്നതടക്കമുള്ള ഉപാധികളാണ് നിര്‍മ്മാതാക്കള്‍ മുന്നോട്ട് വെച്ചത്.ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് ഫിയോക്ക് എക്സിക്യൂട്ടീവ് യോഗം ചേരുന്നുണ്ട്.
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്.പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്റ്‌റര്‍ടൈന്‍മെന്‍ഡ്, കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ്. ടി കുരുവിള, റോയ് .സി.ജെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media