നടൻ വിജയ്‌യുടെ മതവും ജാതിയും വെളിപ്പെടുത്തി പിതാവ് ചന്ദ്രശേഖരൻ
ചെന്നൈ: തമിഴ് നടന്‍ വിജയ്‌യുടെ മതത്തെയും ജാതിയെയും സംബന്ധിച്ച് വിശദീകരണവുമായി പിതാവും സംവിധായകനുമായ എസ്.എ ചന്ദ്രശേഖർ. വിജയ്ക്ക് ജാതിയും മതവുമില്ല. വിജയ്‌യെ സ്കൂളിൽ ചേർക്കുമ്പോൾ മതത്തിന്റെയും ജാതിയുടെയും സ്ഥാനത്ത് 'തമിഴൻ' എന്നാണു ചേർത്തത്. ഇതുകണ്ട് ആദ്യം അപേക്ഷ സ്വീകരിക്കാൻ സ്കൂൾ അധികൃതർ വിസമ്മതിച്ചതിച്ചതായും ചന്ദ്രശേഖര്‍ പറഞ്ഞു.
സ്കൂൾ അധികൃതർക്ക് ഇക്കാര്യം ബോധ്യപ്പെട്ടില്ല. സ്കൂൾ പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അവർ അപേക്ഷ ഫോം സ്വീകരിച്ചതെന്നും ചന്ദ്രശേഖർ വെളിപ്പെടുത്തി. സായം എന്ന സിനിമയുടെ മ്യൂസിക് ലോഞ്ചിനിടെയാണ് ചന്ദ്രശേഖര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അന്നുമുതൽ വിജയുടെ എല്ലാ സർട്ടിഫിക്കറ്റുകളിലും ജാതിയെന്ന കോളത്തില്‍ തമിഴന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജാതിക്ക് പ്രാധാന്യം നൽകുന്നത് നമ്മളാണ്. മനസ്സുവെച്ചാല്‍ എന്നെപ്പോലെ, നമ്മുടെ കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ ജാതി പരാമര്‍ശിക്കുന്നത് ഒഴിവാക്കാം.- ചന്ദ്രശേഖർ പറഞ്ഞു.
സമൂഹത്തിലെ ജാതീയത ചര്‍ച്ച ചെയ്യുന്ന സിനിമയാണ് സായം. വിജയ് വിശ്വയാണ് ചിത്രത്തിലെ നായകന്‍. അഭി ശരവണൻ എന്ന നടൻ വിജയ് വിശ്വ എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്നും ചന്ദ്രശേഖർ പറഞ്ഞു