മില്‍മ മലബാര്‍ മേഖല യൂണിയന്‍
എം.ഡി കെ.എം. വിജയകുമാരന്‍ വിരമിച്ചു
കോഴിക്കോട്: മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ മാനെജിംഗ് ഡയറക്ടര്‍ കെ.എം. വിജയകുമാരന്‍ വിരമിച്ചു. 38 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് വിരമിക്കുന്നത്. കേരള കോ- ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ 1984ല്‍ തുടങ്ങുന്നതിനും മുന്‍പ് 1982ല്‍ കെഎല്‍ഡി&എംഎമ്മില്‍ ജോലിയില്‍ പ്രവേശിച്ചു. 1990 മുതല്‍ മലബാര്‍ മേഖല യൂണിയനിലേക്ക് മാറി. ഡയറി ബിസ്‌നസ് മാനേജ്‌മെന്റ്, പ്രൊജക്റ്റ് മാനെജ്‌മെന്റ്, എനര്‍ജി ആന്റ് എന്‍വയോണ്‍മെന്റല്‍ മാനെജ്‌മെന്റ് എന്നിവയില്‍ മികവു പുലര്‍ത്തി. 2010ല്‍ കേരള സ്റ്റേറ്റ് എനര്‍ജി മാനെജ്‌മെന്റ് അവാര്‍ഡ് ലഭിച്ചു. സൊസൈറ്റി ഫോര്‍ എനര്‍ജി മാനേജേഴ്‌സ് ആന്റ് എഞ്ചിനിയേഴ്‌സ് കേരള ചാപ്റ്ററിന്റെ വൈസ് ചെയര്‍മാനാണ്.
എനര്‍ജി, എന്‍വിറോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍, ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍, പ്രൊഡക്റ്റിവിറ്റി, മാനെജ്‌മെന്റ് എക്‌സലന്‍സ് എന്നീ മേഖലകളില്‍ മലബാര്‍ മില്‍മയക്ക് ലഭിച്ച കേന്ദ്ര - സംസ്ഥാന അവാര്‍ഡുകളള്‍ക്കു പിന്നില്‍ കെ.എം. വിജയകുമാരന്റെ പ്രവര്‍ത്തന മികവുണ്ട്. മില്‍മ ഉത്പ്പന്നങ്ങള്‍ ആമസോണ്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്്‌ഫോമിലൂടെ വിറ്റഴിക്കുന്നതിനും തുടക്കം കുറിച്ചു. പയ്യന്നൂര്‍ സ്വദേശിയാണ്. കേന്ദ്രീയ വിദ്യാലയം അധ്യാപികയായിരുന്ന സുമയാണ് ഭാര്യ. അറ്റ്‌ലാന്റയിലെ ജോര്‍ജിയ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ച് സ്‌കോളര്‍ ജോതിഷ് രാജ്, പൂന ഐഐഎസ്ഇആര്‍ല്‍ ബിസ്.എംഎസ് വിദ്യാര്‍ഥിയായ യോഗേഷ്‌രാജ് എന്നിവര്‍ മക്കളാണ്.