ബംഗലുരു: കര്‍ണാടകനിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് മുന്നേറ്റം.കോണ്‍ഗ്രസ് 116 സീറ്റിലും ബിജെപി 75 സീറ്റിലും ജെഡിഎസ് 25 സീറ്റിലും മുന്നേറുന്നു. കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടുമെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. കര്‍ണാടകളില്‍ ആറ് മേഖലകളില്‍ നാലു മേഖലകളിലും കോണ്‍ഗ്രസിനാണ് മുന്നേറ്റം. ബംഗളുരു നഗര മേഖലയിലും തീരദേശ കര്‍ണാടകയിലും മാത്രമാണ് ബിജെപി മുന്നിട്ടു നില്‍ക്കുന്നത്. കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുന്നുണ്ട.് എന്നാല്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാറിന്റെ ലീഡ് നില മാറി മറയുകയാണ്.
ബിജെപി മന്ത്രിമാരില്‍ പലരും പിന്നിലാണ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ 5000ല്‍ പരം വോട്ടിനു മുന്നിട്ടു നില്‍ക്കുന്നു. ജെഡിഎസിന് കാര്യമായ നേട്ടം ഉണ്ടാക്കാനാവില്ല എന്നാണ് ആദ്യഫലങ്ങള്‍ വ്യക്തമാക്കുന്നത്. കര്‍ണാടകയിലെ മുന്നേറ്റത്തില്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആവേശത്തിലാണ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷവും തുടങ്ങി.