പുതുവര്‍ഷത്തില്‍ സമൂഹവിവാഹം ഒരുക്കി
ഡോ .അനില്‍ ബാലചന്ദ്രനും കുടുംബവും

 


കോഴിക്കോട് :കിംഗ് മേക്കര്‍ എന്ന പേരില്‍ ഇന്ത്യയിലും വിദേശത്തും സംരംഭകര്‍ക്കായി ബിസിനസ്സ് ട്രെയിനിങ് ക്ളാസ് നടത്തിവരുന്ന പ്രശസ്ത പരിശീലകന്‍ ഡോ അനില്‍ ബാലചന്ദ്രനും കുടുംബവും അഞ്ച് കുടുംബങ്ങള്‍ക്ക്  കൈത്താങ്ങാകുന്നു. പുതുവര്‍ഷത്തില്‍ സമൂഹവിവാഹം   -'ദീര്‍ഘ സുമംഗലി ഭവ:'ഒരുക്കിയാണ്  അനിലും കുടുംബവും കരുതലാവുന്നത്. 
.
 ജനുവരി ഒന്നിന് ചെറുവണ്ണൂര്‍ മറീന കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉച്ചക്ക്  വധൂ -വരന്മാര്‍ ം വരണ മാല്യം ചാര്‍ത്തും .സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി അഞ്ച് സഹോദരിമാരിമാര്‍ക്ക് മംഗല്യ ഭാഗ്യം ഒരുക്കാന്‍ കഴിഞ്ഞത് വലിയ പുണ്യമായി കരുതുന്നതായി ഡോ അനില്‍ ബാലചന്ദ്രന്‍ പറഞ്ഞു .ഇത് മൂന്നാം തവണയാണ് അനില്‍ സമൂഹ വിവാഹം നടത്തുന്നത് ,ഇതിന് മുന്‍പ് രണ്ട് തവണയും കായംകുളത്ത് വെച്ചായിരുന്നു സംഘടിപ്പിച്ചത്. പുണ്യ മുഹൂര്‍ത്തത്തില്‍ പങ്കെടുത്ത് വധുവരന്മാരെ അനുഗ്രഹിക്കാന്‍  സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രീയ  രംഗത്തെ പ്രമുഖരും  ജനപ്രതിനിധികളും പങ്കെടുക്കും .

വാര്‍ത്ത സമ്മേളനത്തില്‍  ഡോ അനില്‍ ബാലചന്ദ്രന്‍ ,കിംഗ് ക്ലബ് അംഗങ്ങളായഅഡ്വ കെ.എം. റോയ് ,ആരിഫ് അത്തിക്കൊട്ടെ,എ.ടി അന്‍വര്‍ , ജെ.ആര്‍ നാഗലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media