ലഖിംപൂര്‍ സംഭവത്തില്‍ ആശിഷ് മിശ്രയ്‌ക്കെതിരെ കേസെടുത്തു
ദില്ലി: ലഖിംപൂര്‍ സംഭവത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെ കേന്ദ്രമന്ത്രി അജയ്കുമാര്‍ മിശ്രയുടെ മകനെതിരെ കേസെടുത്തു. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ആശിഷ് മിശ്രയ്‌ക്കെതിരെ കേസെടുത്തത്. ആശിഷിന് പുറമേ മറ്റ് പതിനാല് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആശിഷാണ് കാറോടിച്ച് കയറ്റിയതെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്.
സംഭവ സമയത്ത് താന്‍ മറ്റൊരിടത്തായിരുന്നുവെന്നാണ് ആശിഷ് മിശ്രയുടെ അവകാശവാദം. ബാന്‍ബിര്‍പുര്‍ ഗ്രാമത്തിലെ സ്‌കൂളിലായിരുന്നു താനെന്നും അവിടെ ഒരു ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നുവെന്നും ആശിഷ് മിശ്ര പറയുന്നു. പരിപാടിയില്‍ പങ്കെടുത്തവരെല്ലാം ഇത് സ്ഥിരീകരിക്കുമെന്നാണ് അവകാശവാദം.
അതിനിടെ സംഘര്‍ഷത്തില്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. രാം കശ്യപ് എന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകനാണ് മരിച്ചത്.
സ്ഥിതി മെച്ചപ്പെടുന്നത് വരെ രാഷ്ട്രീയ നേതാക്കളെ ലഖിംപുരിലേക്ക് എത്താന്‍ അനുവദിക്കില്ലെന്നാണ് യുപി പൊലീസിന്റെ നിലപാട്. സംഭവം നിര്‍ഭാഗ്യകരമാണെന്ന് പ്രതികരിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. മരിച്ച കര്‍ഷകരുടെ മൃതദേഹവുമായി പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയാണ് ഇപ്പോള്‍.
ഭീ ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഭൂപേഷ് ബാഗെലിന്റെ വിമാനത്തിന് ലക്‌നൗവില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചു. അഖിലേഷ് യാദവിനെയും ബിഎസ്പി നേതാക്കളെയും പൊലീസ് വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല.
ലഖിംപുര്‍ ഖേരി സംഭവത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്തുകയാണ്. കളക്ട്രേറ്റുകള്‍ വളഞ്ഞുള്ള സമരത്തിന് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം നല്‍കിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണി മുതല്‍ 1 മണിവരെ കളക്ട്രേറ്റ് വളയാനാണ് ആഹ്വാനം.