നിഫ്റ്റിയുടെ റെക്കോര്‍ഡ് നേട്ടത്തിൽ വിപണി വ്യാപാരം ആരംഭിച്ചു .
വിപണി നേട്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച്ച സെന്‍സെക്‌സും നിഫ്റ്റിയും 0.5 ശതമാനം വീതം നേട്ടത്തില്‍ ചുവടുവെയ്ക്കുന്നു. രാവിലെ സെന്‍സെക്‌സ് 330 പോയിന്റ് ഉയര്‍ന്ന് 51,440 എന്ന നില രേഖപ്പെടുത്തി. നിഫ്റ്റി 15,450 മാര്‍ക്കില്‍ ചുറ്റിത്തിരിയുകയാണ്. നേരത്തെ, മുന്‍ റെക്കോര്‍ഡായ 15,431.75 എന്ന പോയിന്റ് നില നിഫ്റ്റി മറികടന്നിരുന്നു.
ഓഎന്‍ജിസി, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളാണ് സെന്‍സെക്‌സിലെ തുടക്ക വ്യാപാരത്തില്‍ തിളങ്ങുന്നത്. ഈ ഓഹരികളില്‍ 1 ശതമാനം നേട്ടം ദൃശ്യമാണ്. വിശാല വിപണികള്‍ ബെഞ്ച്മാര്‍ക്ക് സൂചികകളുടെ വഴിയെ ഇടപാട് നടത്തുന്നുണ്ട്. ബിഎസ്ഇ മിഡ്ക്യാപ് 0.27 ശതമാനവും സ്‌മോള്‍ക്യാപ് 0.44 ശതമാനവും വീതം നേട്ടം കുറിക്കുന്നു.
96 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഇന്ത്യന്‍ ബാങ്ക്, ഇപ്ക ലബോറട്ടറീസ്, ആദിത്യ ബിര്‍ല ഫാഷന്‍ ആന്‍ഡ് റീടെയില്‍, ദിലീപ് ബില്‍ഡ്‌കോണ്‍, നസാര ടെക്‌നോളജീസ്, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി എന്നിവയാണ് പ്രധാന കമ്പനികൾ .