ഇന്നത്തെ ഇന്ധന വില; ജില്ല തിരിച്ച്
ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം ജനത്തിന് ഭേദപ്പെട്ട നിലയിലുള്ള ആശ്വാസമായി. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കുറച്ചത്. ഇന്ധന വിലയ്ക്ക് എതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്ധനത്തിന്റെ വാറ്റ് കുറയ്ക്കാന്‍ സംസ്ഥാനങ്ങളും തയ്യാറാകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇളവ് ഇന്നലെ മുതല്‍ നിലവില്‍ വന്നെങ്കിലും ഇത് പോക്കറ്റടിക്കാരന്റെ ന്യായമാണെന്ന് പ്രതികരിച്ച കേരള ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വില കുറയ്ക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
പെട്രോളിന് ലിറ്ററിന് 32 രൂപയും ഡീസലിന് 31 രൂപയുമാണ് എക്‌സൈസ് തീരുവയായി കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്നത്. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകളും ഇന്ധനങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന വാറ്റ് കുറക്കാന്‍ തയ്യാറാകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. മോദി സര്‍ക്കാര്‍ 2014 ല്‍ അധികാരത്തിലെത്തുമ്പോള്‍ 9.48 രൂപയായിരുന്നു എക്‌സൈസ് നികുതിയെന്ന് കെഎന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. അത് പിന്നീട് 32 രൂപ വരെ വര്‍ധിപ്പിച്ച് 10 രൂപ കുറക്കുകയാണ് ചെയ്തത്. പോക്കറ്റിലെ കാശ് മുഴുവന്‍ തട്ടിപ്പറിച്ച് വണ്ടിക്കൂലി തരുന്ന പോക്കറ്റടിക്കാരന്റെ ന്യായമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നും അദ്ദേഹം വിമര്‍ശിച്ചു. കേരളം ആനുപാതികമായി വില കുറച്ചിട്ടുണ്ട്. ഇക്കാര്യം ഗൗരവമായി കാണണം. ഇപ്പോള്‍ കേന്ദ്രം കുറച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വില കുറയ്ക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്നത്തെ ഇന്ധന വില ജില്ല തിരിച്ച്
തിരുവനന്തപുരം
പെട്രോള്‍ - 106.36
ഡീസല്‍ - 93.47
കൊല്ലം
പെട്രോള്‍ - 105.64
ഡീസല്‍ - 92.80
പത്തനംതിട്ട
പെട്രോള്‍ - 105.28
ഡീസല്‍ - 92.46
ആലപ്പുഴ
പെട്രോള്‍ - 104.67
ഡീസല്‍ - 91.89
കോട്ടയം
പെട്രോള്‍ - 104.68
ഡീസല്‍ - 91.90
എറണാകുളം
പെട്രോള്‍ - 104.15
ഡീസല്‍ - 91.41
തൃശൂര്‍
പെട്രോള്‍ - 104.89
ഡീസല്‍ - 92.09
ഇടുക്കി
പെട്രോള്‍ - 105.47
ഡീസല്‍ - 92.57
മലപ്പുറം
പെട്രോള്‍ - 104.92
ഡീസല്‍ - 92.16
പാലക്കാട്
പെട്രോള്‍ - 105.50
ഡീസല്‍ - 92.67
കോഴിക്കോട്
പെട്രോള്‍ - 104.48
ഡീസല്‍ - 91.79
വയനാട്
പെട്രോള്‍ - 105.80
ഡീസല്‍ - 92.89
കണ്ണൂര്‍
പെട്രോള്‍ - 104.56
ഡീസല്‍ - 91.81
കാസര്‍കോട്
പെട്രോള്‍ - 105.42
ഡീസല്‍ - 92.62