ഈ ഐഫ്എസ്‌സി കോഡുകള്‍ മാറും; ജൂണ്‍ ഒന്നു മുതലുള്ള ചില മാറ്റങ്ങള്‍ അറിയാം
പൊതുമേഖലാ ബാങ്ക് ലയനത്തെ തുടര്‍ന്ന് ബാങ്കുകള്‍ ചെക്ക് ബുക്കുകള്‍, ഐഎഫ്എസ്‌സി കോഡ് എന്നിവയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.ചെക്കുമായി ബന്ധപ്പെട്ട് ബാങ്ക് ഓഫ് ബറോഡ നടപടിക്രമങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്, അതേസമയം കാനറ ബാങ്കും സിന്‍ഡിക്കേറ്റ് ബാങ്കും ഐഎഫ്എസ്സി കോഡുമായി ബന്ധപ്പെട്ട് ചില മാറ്റങ്ങള്‍ വരുത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
2021 ജൂണ്‍ ഒന്ന് മുതല്‍ ചെക്ക് കൈമാറ്റത്തിന് പോസിറ്റീവ് പേ സംവിധാനം നിര്‍ബന്ധമാക്കുകയാണ് ബാങ്ക് ഓഫ് ബറോഡ . രണ്ടു ലക്ഷം രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ഇത് ബാധകമാക്കുക. ചെക്ക് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് നടപടി. വന്‍ തുകയുടെ ചെക്ക് കൈമാറ്റത്തിന് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി തേടുന്നതാണ് സംവിധാനം.ചെക്ക് ഇഷ്യു ചെയ്യുന്നതിന് മുമ്പ് മതിയായ ഫണ്ട് അക്കൗണ്ടില്‍ ഉണ്ട് എന്ന് ഉപഭോക്താക്കള്‍ ഉറപ്പാക്കേണ്ടതുണ്ട്
2021 ജൂലൈ ഒന്നിന് ഐഎഫ്എസ്സി കോഡുകള്‍ മാറുമെന്ന് കാനറ ബാങ്ക് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട് .അതേസമയം സിന്‍ഡിക്കേറ്റ് ബാങ്ക് ഉപഭോക്താക്കളോട് പുതിയ ബാങ്ക് ബ്രാഞ്ചിന്റെ ഐഎഫ്എസ്സി കോഡ് 2021 ജൂണ്‍ 30 നകം അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. . ഈ ബാങ്കുകളുടെ അപ്ഡേറ്റ് ചെയ്ത ഐഎഫ്എസ്സി കോഡുകള്‍ ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കണം. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കില്‍ ലയിപ്പിച്ചിരുന്നു. ദേനാ ബാങ്ക്, വിജയ ബാങ്ക് എന്നിവ ബാങ്ക് ഓഫ് ബറോഡയിലും