വിപണി കുതിക്കുന്നു സെന്‍സെക്‌സില്‍ 488 പോയന്റ് നേട്ടം
മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് സെന്‍സെക്‌സ് 488 പോയന്റ് ഉയര്‍ന്ന് 50,338ലും നിഫ്റ്റി 139 പോയന്റ് നേട്ടത്തില്‍ 14,901ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1580 കമ്പനികളുടെ ഓഹിരകള്‍ നേട്ടത്തിലും 489 ഓഹരികള്‍ നഷ്ടത്തിലുമാണ്. 83 ഓഹരികള്‍ക്ക് മാറ്റമില്ല.
ബിപിസിഎല്‍, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഐഒസി, ഹീറോ മോട്ടോകോര്‍പ്പ്,ടിസിഎസ്, എച്ചഡിഎഫ്‌സി, എച്ച്‌സിഎല്‍ ടെക്, ഇന്‍ഡസിന്റ് ബാങ്ക്, അദാനി പോര്‍ട്‌സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ശ്രീ സിമെന്റ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.