അഹമ്മദാബാദ്: ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ ലഭിക്കുമ്പോള്‍ തന്നെ ഗുജറാത്തില്‍ ബിജെപി ബഹുദൂരം മുന്നിലാണ്. ബിജെപി 125 സീറ്റിലും കോണ്‍ഗ്രസ് 52 സീറ്റിലും എഎപി നാല് സീറ്റിലും ലീഡ് ചെയ്യുകയാണ്.
ഗുജറാത്തില്‍ ബിജെപിക്ക് വന്‍ വിജയമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത്. ഗുജറാത്തില്‍ ബിജെപി എക്കാലത്തെയും കൂടുതല്‍ സീറ്റുകള്‍ നേടി അധികാര തുടര്‍ച്ച നേടുമെന്നാണ് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത്. ആകെ 182 സീറ്റുകളില്‍ 46% വോട്ടുനേടി 129 മുതല്‍ 151 വരെ സീറ്റുകള്‍ ബിജെപി നേടുമെന്നാണ് ഇന്ത്യ ടുഡേ മൈ ആക്‌സിസ് പ്രവചനം. കോണ്‍ഗ്രസ് വന്‍ തിരിച്ചടി നേരിട്ട് 16 മുതല്‍ 30 വരെ സീറ്റുകളിലേക്ക് ഒതുങ്ങും. ആംആദ്മി പാര്‍ട്ടി 21 സീറ്റുകള്‍ വരെ നേടാം.റിപ്പബ്ലിക് ടിവി 148 ഉം ന്യൂസ് എക്‌സ് 140 ഉം വരെ സീറ്റുകള്‍ ബിജെപി നേടിയേക്കാമെന്ന് പ്രവചിക്കുന്നു. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതത്തില്‍ 10 ശതമാനം വരെ കുറവുണ്ടാകും. 15% വോട്ട് വരെ ആംആദ്മി പാര്‍ട്ടി നേടും. ബിജെപി വോട്ട് കുറയില്ലെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.