പിഎഫ് പലിശയ്ക്ക് ഇനി നികുതി നല്‍കണം
ദില്ലി: പിഎഫ് ഫണ്ടുകളില്‍ നിക്ഷേിയ്ക്കുന്ന തുകയ്ക്ക് ലഭിയ്ക്കുന്ന പലിശയ്ക്ക് നികുതി ഏര്‍പ്പെടുത്താന്‍ ബജറ്റില്‍ നിര്‍ദേശം. ഇിഎഫില്‍ രണ്ടര ലക്ഷം രൂപയ്ക്ക് മുകളില്‍ നിക്ഷേപിയ്ക്കുന്നവര്‍ക്ക് ലഭിയ്ക്കുന്ന പലിശയ്ക്കാണ് നികുതി നല്‍കേണ്ടത്. ഒരു വര്‍ഷം 2.5 ലക്ഷം രൂപയില്‍ കൂടുതല്‍ പ്രീമിയം വരുന്ന യൂലിപ് പോളിസികള്‍ക്കണ്ടായിരുന്ന നികുതി ഇളവും സര്‍ക്കാര്‍ നീക്കിയിട്ടുണ്ട്.
ഏപ്രില്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ജീവനക്കാരുടെ ഇപിഎഫ് വിഹിതത്തിനു മാത്രമാണ് ഇത് ബാധകമാവുക. പ്രൊവിഡന്റ് ഫണ്ടില്‍ കോടികള്‍ നിക്ഷേപിച്ച് ഉയര്‍ന്ന പലിശ വാങ്ങുന്ന നിക്ഷേപകരും ഉള്ള സാഹചര്യത്തിലാണ് നടപടി. ഇപിഎഫില്‍ പ്രതിവര്‍ഷം രണ്ടര ലക്ഷം രൂപയില്‍ കൂടതല്‍ നിക്ഷേപം നടത്തുന്നവര്‍ താരതമ്യേന കുറവാണ്. ഒരു ശതമാനത്തിലും താഴെ മാത്രമാണെന്നാണ് സൂചന.
പിഎഫ് പണത്തിന് നികുതി ചുമത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ഇതാദ്യമല്ല. ഇപിഎഫിന്റെ 60 ശതമാനം പലിശയ്ക്ക് നികുതി ഏര്‍പ്പെടുത്തണമെന്ന് 2016 ലെ ബജറ്റ് നിര്‍ദ്ദേശിച്ചിരുന്നു. വ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് നിര്‍ദ്ദേശം പിന്‍വലിച്ചത്. അതേസമയം പുതിയ ബജറ്റിലെ നിര്‍ദേശം. നികുതി ഇളവിന് പ്രൊവിഡന്റ് ഫണ്ടിനെ ആശ്രയിക്കുന്ന ഉയര്‍ന്ന വരുമാനക്കാരായ നിക്ഷേപകരെയാണ് ഇത് പ്രധാനമായും ബാധിയ്ക്കുക.
ഒരു വ്യക്തിയുടെ മൊത്തം ശമ്പളത്തിന്റെ 50 ശതമാനം അടിസ്ഥാന ശമ്പളം ആയിരിക്കണമെന്ന നിര്‍ദേശം പുതിയ ശമ്പള കോഡില്‍ ഉണ്ട്. ഇതും ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നേക്കും. ഉയര്‍ന്ന അടിസ്ഥാന ശമ്പളത്തോടുകൂടി ശമ്പള ഘടനയില്‍ തന്നെ മാറ്റങ്ങള്‍ വരുത്തുന്നത് പിഎഫിലേക്കുള്ള വിഹിതം വര്‍ദ്ധിപ്പിക്കും എന്നത് ശ്രദ്ധേയമാണ്. ഇതു ഉയര്‍ന്ന വരുമാനക്കാരുടെ പിഎഫ് വിഹിതം കുത്തനെ ഉയര്‍ത്തും