വിപണിയില്‍ ഉണര്‍വ്; നിഫ്റ്റി 15,700 ന് മുകളില്‍
മുംബൈ: ഒരു ദിവസത്തെ അവധിക്ക് ശേഷം വിപണിയില്‍ ഉണര്‍വ്. മികച്ച നേട്ടത്തോടെയാണ് ഇന്ന് വിപണിയില്‍ വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 15,700 ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളില്‍ പ്രതിഫലിച്ചത്. സെന്‍സെക്‌സ് 380 പോയന്റ് ഉയര്‍ന്ന് 52,579 ലും നിഫ്റ്റി 112 പോയന്റ് നേട്ടത്തിലും 15,744 ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, ടാറ്റ സ്റ്റീല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ടൈറ്റാന്‍, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, അള്‍ട്രടെക് സിമെന്റ്സ്, ബയോകോണ്‍, ഹിന്ദുസ്ഥാന്‍ സിങ്ക്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ഇന്ത്യാമാര്‍ട്ട് തുടങ്ങി 44 കമ്പനികളാണ് ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം ഇന്ന് പുറത്തുവിടുന്നത്.
ഏഷ്യന്‍ വിപണികള്‍ ഭേദപ്പെട്ട നിലയിലാണ് വ്യാഴാഴ്ച്ച വ്യാപാരം നടത്തുന്നത്. ഓസ്ട്രേലിയയുടെ എഎസ്എക്സ് 200 സൂചികയും ദക്ഷിണ കൊറിയയുടെ കോസ്പി സൂചികയും 0.9 ശതമാനം വീതം ഉയര്‍ന്നിട്ടുണ്ട്.