പ്രീപെയ്ഡ് പ്ലാനുകള്‍ ജിയോ പരിഷ്‌കരിച്ചു;  ഡിസ്‌നി+  ഹോട്ട്‌സ്റ്റാര്‍ മൊബൈല്‍ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യം


 റിലയന്‍സ് ജിയോ പുതിയതായി അവതരിപ്പിച്ച ഒരു വര്‍ഷത്തേക്ക് ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്ന പ്രീപെയ്ഡ് പ്ലാനുകള്‍ പരിഷ്‌കരിച്ചു. അതിവേഗ ഡാറ്റ, വോയ്സ് കോള്‍, എസ്എംഎസ് എന്നിവ വിവിധ വാലിഡിറ്റികളില്‍ നല്‍കുന്നതാണ് പുതിയ റീചാര്‍ജ് പ്ലാനുകള്‍.

28 ദിവസത്തേക്ക് പരിധിയില്ലാത്ത വോയ്സ് കോളിംഗും എസ്എംഎസ്സും ദിവസവും 3 ജിബി ഡാറ്റയും ഉറപ്പ് നല്‍കുന്നതാണ് 499 രൂപയുടെ പരിഷ്‌കരിച്ച റീചാര്‍ജ്. നിലവിലുള്ള 499 രൂപയുടെ റീചാര്‍ജില്‍ 56 ദിവസത്തേക്ക് വോയ്സ് കോളുകളും എസ്എംഎസ് ആനുകൂല്യങ്ങളും 1.5 ജിബി പ്രതിദിന അതിവേഗ ഡാറ്റയുമാണ് ജിയോ നല്‍കിയിരിക്കുന്നത്.

666 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാന്‍ 56 ദിവസത്തേക്ക് 2 ജിബി പ്രതിദിന അതിവേഗ ഡാറ്റയും പരിധിയില്ലാത്ത വോയ്സ്, എസ്എംഎസ് സന്ദേശ ആനുകൂല്യങ്ങളുമാണ് ഉപഭോക്താവിന് നല്‍കുക.

അതെ സമയം 888 പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനില്‍ 84 ദിവസത്തെ വാലിഡിറ്റി, 2 ജിബി പ്രതിദിന അതിവേഗ ഡാറ്റ, പരിധിയില്ലാത്ത വോയ്സ് കോളിംഗും, എസ്എംഎസ്സുമാണ് ജിയോ ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ 2,599 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനിലും ഒരു വര്‍ഷത്തേക്ക് ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമാണ്. പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ, പരിധിയില്ലാത്ത വോയ്സ് കോളിംഗ്, എസ്എംഎസ് എന്നിവ ഒരുക്കുന്ന ഈ റീചാര്‍ജ് പ്ലാനിന്റെ കാലാവധി ഒരു വര്‍ഷമാണ്. ജിയോ മുന്‍പ് 2,599 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 2 ജിബി പ്രതിദിന അതിവേഗ ഡാറ്റയും 10 ജിബി അധിക ഡാറ്റയും 365 ദിവസത്തേക്ക് വാലിഡിറ്റിയുമാണ് ഒരുക്കിയിരുന്നത്.

ഇത് കൂടാതെ നിലവില്‍ ജീവമായ ഒരു പ്ലാന്‍ ഉള്ള ഉപഭോക്താക്കള്‍ക്ക് 549 രൂപയുടെ ഡാറ്റ ആഡ്-ഓണ്‍ പായ്ക്ക് 56 ദിവസത്തേക്ക് ദിവസവും 1.5 ജിബി അധിക ഹൈസ്പീഡ് ഡാറ്റ നല്‍കുന്നു. മേല്പറഞ്ഞ എല്ലാ റീചാര്‍ജ് പ്ലാനുകള്‍ക്കൊപ്പവും 499 രൂപ വിലയുള്ള ഒരു വര്‍ഷത്തെ ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സസ്‌ക്രിപ്ഷന്‍ ആണ് ആകര്‍ഷണം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media