വിപണി സൂചികകളിൽ നഷ്ടത്തോടെ തുടക്കം.
ഇന്ന് വിപണി സൂചികകളിൽ നേട്ടമില്ലാതെ തുടക്കം. സെൻസെക്‌സ് 57 പോയന്റ് താഴ്ന്ന് 52,803ലും നിഫ്റ്റി 22 പോയന്റ് നഷ്ടത്തിൽ 15,796ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്.
നഷ്ടത്തിൽ വിപണനം നടത്തുന്ന ഓഹരികളിൽ എൻജിസി, ടൈറ്റാൻ കമ്പനി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്‌സിഎൽടെക്, ടെക് മഹീന്ദ്ര, ഹിൻഡാൽകോ, ഇൻഫോസിസ്, എൻടിപിസി എന്നീ കമ്പനികൾ ആണ്. ഏഷ്യൻ പെയിന്റ്‌സ്, യുപിഎൽ, എച്ച്ഡിഎഫ്‌സി, ബജാജ് ഫിൻസർവ്, ഐഷർ മോട്ടോഴ്‌സ്, മാരുതി സുസുകി, അദാനി പോർട്‌സ്, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. നിഫ്റ്റി റിയാൽറ്റി സൂചിക ഒഴികെയുള്ളവ നഷ്ടത്തിലാണ്. ഓട്ടോ സൂചികയാണ് നഷ്ടത്തിൽ മുന്നിൽ. ബുധനാഴ്ച നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തെ പ്രവർത്തനഫലം ഇൻഫോസിസ് പുറത്തുവിടും .