പത്ത് ദിവസം തങ്ങിയാല്‍ വാക്‌സിന്‍ സൗജന്യം; വാക്‌സിന്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി അര്‍മേനിയ.


വാക്‌സിന്‍ ടൂറിസം പ്രോത്സാഹിപ്പിക്കാനൊരുങ്ങി അര്‍മേനിയ. പത്ത് ദിവസം അര്‍മേനിയയില്‍ താസസിച്ചാല്‍ വാക്‌സിന്‍ സൗജന്യമായി ലഭിക്കും. റഷ്യയുടെ സ്പുട്‌നിക്, ചൈനയുടെ കൊറോണവാക്, അസ്ട്രസെനക്കയുടെ വാക്‌സിന്‍ എന്നിവയാണ് നിലവില്‍ അര്‍മേനിയ സന്ദര്‍ശകര്‍ക്ക് കൊവിഡ് പ്രതിരോധത്തിനായി നല്‍കുന്നത്. വിദേശത്ത് നിന്നുള്ള സഞ്ചാരികള്‍ക്ക് തുടക്കത്തില്‍ തന്നെ അര്‍മേനിയ വാക്‌സിന്‍  സൗജന്യമായി നല്‍കിയിരുന്നു.

ജൂണ്‍ മാസത്തില്‍ മാത്രം 8500 ഇറാനിയന്‍ പൗരന്മാര്‍ അര്‍മേനിയയില്‍ എത്തി വാക്‌സിന്‍ സ്വീകരിച്ചെന്നാണ് അര്‍മേനിയയിലെ വിനോദ സഞ്ചാര വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മെയ് മാസത്തില്‍ 5000 പേരാണ് അര്‍മേനിയയില്‍ എത്തി വാക്‌സിനെടുത്തത്. വാക്‌സിന്‍ ഫ്രീ ഷോട്ടുകള്‍ എടുക്കാനായി ഇന്ത്യയില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ടെന്നാണ് അര്‍മേനിയയിലെ കണക്കുകള്‍ വിശദമാക്കുന്നത്. വാക്‌സിന്‍ ടൂറിസത്തിനായ പ്രത്യേക പദ്ധതികള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും അത് സംഭവിച്ചുപോയതാണെന്നുമാണ് അര്‍മേനിയയുടെ ടൂറിസം കമ്മിറ്റി ഡെപ്യൂട്ടി ഹെഡ് അല്‍ഫ്രെഡ് കൊച്ചറിയാന്‍ പറഞ്ഞു.

വാക്‌സിന് വേണ്ടിയുള്ള ഡിമാന്‍ഡ് കൂടിയത് ട്രാവല്‍ ഏജന്‍സികള്‍ക്കും പ്രോത്സാഹനം നല്‍കുന്നതായി അധികൃതര്‍ വിശദമാക്കുന്നു. അര്‍മേനിയുടെ തലസ്ഥനമായ യെരെവാനിലെ മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കാനായി ദിവസങ്ങളോളമാണ് ഇറാനിയന്‍ വിനോദസഞ്ചാരികള്‍ കാത്തുനില്‍ക്കുന്നത്. ഇതോടെയാണ് വാക്‌സിന്‍ നയങ്ങളില്‍ ടൂറിസത്തിനുള്ള സാധ്യത അര്‍മേനിയ കണ്ടെത്തിയത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media