കോഴിക്കോട് :സ്വര്‍ണ്ണാഭരണ വിപണന മേഖലയില്‍ കുറഞ്ഞ വര്‍ഷം കൊണ്ട് വ്യത്യസ്ത ഡിസൈന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി പ്രസിദ്ധിയാര്‍ജ്ജിച്ച മെറാള്‍ഡ് ജ്വല്‍സ് കോഴിക്കോട് ഷോറൂം റീ ലോഞ്ച് നാളെ നടക്കുമെന്ന് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ജലീല്‍ ഇടത്തില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 16ന് വൈകീട്ട് 4.30 ന് മെറാള്‍ഡ ജ്വല്‍സിന്റെ ബ്രാന്റ് അംബാസഡറായ മൃണാല്‍ ഠാക്കൂര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ആസ്റ്റര്‍ മിംസ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ആസാദ് മൂപ്പന്‍ പങ്കെടുക്കും.
8000 സ്വകയര്‍ ഫീറ്റ് വിസ്തൃതിയില്‍ ആസ്ഥാന ഓഫീസ് സമുച്ചയം കൂടി ഉള്‍പ്പെടുത്തിയ മെറാള്‍ഡ ജ്വല്‍സിന്റെ ഗ്രൗണ്ട് ഫളോറില്‍ ആഭരണ വില്‍പ്പനക്കായി വിശാലമായ സൗകര്യമാണുള്ളത്.ഡിസൈനര്‍ ആന്റിക് , ഡയമണ്ട് , പോള്‍ക്കി , ജെംസ്റ്റോണ്‍സ് ,കിഡ്‌സ് കലക്ഷന്‍, പ്ലാറ്റിനം തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഷോറുമില്‍ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഡയമണ്ട് വാങ്ങുന്നവര്‍ക്ക് വിലയില്‍ 25 % വരെ ഡിസ്‌കൗണ്ടും സ്വര്‍ണ്ണാഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയില്‍ 30 % വരെ ഡിസ്‌കൗണ്ടും ലഭിക്കും. ഒപ്പം ഓരോ 50,000 പര്‍ച്ചേസിനുമൊപ്പം ഒരു ഗോള്‍ഡ് കോയിന്‍ സൗജന്യമായും ലഭിക്കും. ഈ ഓഫറുകള്‍ ഫെബ്രുവരി 28 വരെയാണ് ലഭിക്കുക. എല്ലാ ഷോറുമകളിലും കസ്റ്റമൈസ്ഡ് ഉല്‍പ്പന്നങ്ങളും ലഭിക്കുന്നതിനായി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെറാള്‍ഡയില്‍ നിന്ന്
എത്ര ചെറിയ ആഭരണങ്ങള്‍ വാങ്ങിയാലും വില്‍പ്പനാനന്തര സേവനം ഉറപ്പാക്കുമെന്ന് അബ്ദുള്‍ ജലീല്‍ ഇടത്തില്‍ പറഞ്ഞു.
കോഴിക്കോടിന് പുറമെ കൊച്ചി , കണ്ണൂര്‍ , മംഗലാപുരം, ദുബൈ എന്നിവിടങ്ങളിലാണ് മെറാള്‍ഡയ്ക്ക് ഷോറൂമുകളുള്ളത്. ബംഗളുരു, ചെന്നെ, ഹൈദരാബാദ്, കോയമ്പത്തൂര്‍ തുടങ്ങി ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളില്‍ കൂടി ഷോറൂമുകള്‍ തുറക്കാനുള്ള ഒരുക്കത്തിലാണ്. വാര്‍ത്ത സമ്മേളനത്തില്‍ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ജലീല്‍ ഇടത്തില്‍, ഇന്റര്‍ നാഷണല്‍ എം ഡി മുഹമ്മദ് ജസീല്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ഷാനില്‍, ഡയറക്ടര്‍ എന്‍. ലബീബ്, സ്റ്റോര്‍ ഹെഡ് സനൂബിയ, ഡയമണ്ട് ആന്റ് ജെം സ്റ്റോണ്‍ ഹെഡ് തമീം അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.