പട്‌ന റെയില്‍വേ സ്റ്റേഷനിലെ സ്‌ക്രീനില്‍ പരസ്യത്തിനു പകരം അശ്ലീല വീഡിയോ: കര്‍ശന നടപടിയുമായി റെയില്‍വെ
 



ബിഹാറിലെ പട്‌ന റെയില്‍വേ സ്റ്റേഷനിലെ ടിവി സ്‌ക്രീനില്‍ അശ്ലീലവിഡിയോ പ്രദര്‍ശനം. ഞായറാഴ്ച രാവിലെ 10 ഓടെയാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ നോക്കിനില്‍ക്കെ പത്താം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ടിവിയില്‍ മൂന്നു മിനിറ്റോളം അശ്ലീല വിഡിയോ പ്രദര്‍ശിപ്പിച്ചത്. 
യാത്രക്കാര്‍ ഉടന്‍ സംഭവം ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും റെയില്‍വേ മന്ത്രാലയത്തെയും ടാഗ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ചില യാത്രക്കാര്‍ റെയില്‍വേ പൊലീസിനും (ജിആര്‍പി) റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിനും (ആര്‍പിഎഫ്) പരാതി നല്‍കിയിട്ടുണ്ട്. 

സ്‌ക്രീനില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കരാറെടുത്തിട്ടുള്ള ദത്ത കമ്യൂണിക്കേഷന്‍ എന്ന ഏജന്‍സിക്കെതിരെ ആര്‍പിഎഫ് കേസെടുത്തിട്ടുണ്ട്. ഏജന്‍സിയെ കരിമ്പട്ടികയില്‍ പെടുത്തുകയും പിഴ ചുമത്തുകയും ചെയ്തു. ദത്ത കമ്യൂണിക്കേഷനുമായുള്ള കരാര്‍ അവസാനിപ്പിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media