സതിഷിന് പിന്നില്‍ ആന്റോ അഗസ്റ്റിന്‍; ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നു ശോഭ സുരേന്ദ്രന്‍
 


തൃശൂര്‍: മുട്ടില്‍ മരം മുറികേസിലെ പ്രതി ആന്റോ അഗസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശോഭ സുരേന്ദ്രന്‍. തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ആന്റോ അഗസ്റ്റിനാണെന്ന് ശോഭ ആരോപിക്കുന്നു. തിരൂര്‍ സതീഷിനെ ഇറക്കാന്‍ ആന്റോ ഗൂഢാലോചന നടത്തി. തനിക്കെതിരായ ആരോപണങ്ങളില്‍ തെളിവ് ഉണ്ടെങ്കില്‍ പുറത്തുവിടണമെന്ന് ശോഭ വെല്ലുവിളിച്ചു. തന്നെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. ആന്റോ അഗസ്റ്റിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

പൊന്നാനി പീഡനക്കേസ് കെട്ടിച്ചമച്ചതാണമെന്നും ശോഭ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊലീസുകാര്‍ക്കെതിരെ ആരോപണം ഉന്നയിക്കാന്‍ 10 ലക്ഷം രൂപ നല്‍കിയെന്ന് ശോഭ ആരോപിച്ചു. ഞാന്‍ ആന്റോക്കിട്ട പേര് മരംകൊത്തി എന്നാണ്. ആന്റോയുടെ കൂട്ടുകാരനായ കാര്‍വാര്‍ എംഎല്‍എ പരപ്പന അഗ്രഹാര ജയിലില്‍ കിടക്കുകയാണിപ്പോള്‍. സതീഷിനെ ഇറക്കിയതില്‍ ആന്റോ ഗൂഢാലോചന നടത്തി. നിലവാരം വിട്ട കളിയുമായി ആന്റോ മുന്നോട്ടുപോകരുത്. എങ്ങനെയാണോ ദിവ്യ നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് അതുപോലെ ശോഭ സുരേന്ദ്രനെ ആത്മഹത്യയിലേക്ക് നയിക്കാന്‍ വേണ്ടി സ്വന്തം ചാനലിനെ ഉപയോഗിച്ചെന്ന് കുറ്റപ്പെടുത്തിയ ശോഭ, ആന്റോ അഗസ്റ്റിനെതിരെ ക്രിമിനലായി കേസ് നല്‍കുമെന്ന് കൂട്ടിച്ചേര്‍ത്തു. ബിജെപി പ്രവേശനം ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന്‍ സമീപിച്ചിരുന്നുവെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.

തിരൂര്‍ സതീശന്‍ പുറത്ത് വിട്ട ഫോട്ടോ വ്യാജമാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിക്കുന്നു. സതീഷിന്റെ വീടല്ല തന്റെ ചേച്ചിയുടെ വീടാണ് ഫോട്ടോയില്‍ കാണുന്നത്. ഒന്നര- രണ്ട് വര്‍ഷം മുമ്പുള്ള ഫോട്ടോയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സതീഷ് കൊണ്ടുവന്നത്. സതീഷിന്റെ വീട്ടില്‍ ഇതുവരെ പോയിട്ടില്ലെന്നാണ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media