മാറ്റമില്ലാതെ ഇന്ധനവില
രാജ്യത്ത് ഇന്ധനവിലയില്‍ ഇന്ന് മാറ്റമില്ല. മെയ് 23 -നാണ് (ഞായര്‍) പെട്രോള്‍, ഡീസല്‍ വില അവസാനമായി പുതുക്കിയത്. ഇന്നലെ പെട്രോളിന് 17 പൈസയും ഡീസലിന് 27 പൈസയും വീതം എണ്ണക്കമ്പനികള്‍ കൂട്ടിയിരുന്നു.
നിലവില്‍ ഒരു ലീറ്റര്‍ പെട്രോളിന് 93.21 രൂപയാണ് രാജ്യതലസ്ഥാനമായ ദില്ലിയില്‍ നിരക്ക്. ഡീസല്‍ നിരക്ക് 84.07 രൂപ. മുംബൈയില്‍ പെട്രോളിന് 99.49 രൂപയും ഡീസലിന് 91.30 രൂപയുമാണ് വില.
സംസ്ഥാനങ്ങള്‍ ചുമത്തുന്ന മൂല്യവര്‍ധിത നികുതി (വാല്യു ആഡഡ് ടാക്‌സ്) അടിസ്ഥാനപ്പെടുത്തിയാണ് വിവിധ നഗരങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില വ്യത്യാസപ്പെടുന്നത്. ഇന്ത്യയില്‍ ഇന്ധനങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന നികുതി ചുമത്തുന്നത് മധ്യപ്രദേശാണ്. ഇക്കാര്യത്തില്‍ മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തുണ്ട്.