ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പി വത്സലയ്ക്ക്
എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ പി. വത്സലയ്ക്ക്. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം. മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം. അടിയാള ജീവിതത്തെ എഴുത്തില്‍ ആവാഹിച്ച കഥാകാരിയാണ് പി.വത്സലയെന്ന് പുരസ്‌കാര സമിതി വിലയിരുത്തി.
സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാന്‍ അധ്യക്ഷനും ഡോ.ബി ഇക്ബാല്‍, ആലങ്കോട് ലീലാകൃഷ്ണന്‍, കെ.ഇ.എന്‍ കുഞ്ഞുമുഹമ്മദ്, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. വൈശാഖന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.
എഴുത്തച്ഛന്‍ പുരസ്‌കാരം മുന്‍ ജേതാക്കള്‍
ശൂരനാട് കുഞ്ഞന്‍പിള്ള ( 1993 )
തകഴി ശിവശങ്കരപ്പിള്ള ( 1994 )
ബാലാമണിയമ്മ ( 1995 )
കെ എം ജോര്‍ജ് ( 1996 )
പൊന്‍കുന്നം വര്‍ക്കി( 1997 )
എം പി അപ്പന്‍ ( 1998 )
കെ പി നാരായണ പിഷാരോടി ( 1999 )
പാലാ നാരായണന്‍ നായര്‍ ( 2000 )
ഒ വി വിജയന്‍ ( 2001 )
കമല സുരയ്യ (മാധവിക്കുട്ടി) ( 2002 )
ടി പത്മനാഭന്‍ ( 2003 )
സുകുമാര്‍ അഴീക്കോട് ( 2004 )
എസ് ഗുപ്തന്‍ നായര്‍ ( 2005 )
കോവിലന്‍ ( 2006 )
ഒ എന്‍ വി കുറുപ്പ് ( 2007 )
അക്കിത്തം അച്യുതന്‍ നമ്പൂതിരി ( 2008 )
സുഗതകുമാരി ( 2009 )
എം ലീലാവതി ( 2010 )
എം ടി വാസുദേവന്‍ നായര്‍ ( 2011 )
ആറ്റൂര്‍ രവിവര്‍മ്മ ( 2012 )
എം കെ സാനു ( 2013 )
വിഷ്ണുനാരായണന്‍ നമ്പൂതിരി ( 2014 )
പുതുശ്ശേരി രാമചന്ദ്രന്‍ ( 2015 )
സി രാധാകൃഷ്ണന്‍ ( 2016 )
കെ സച്ചിദാനന്ദന്‍ ( 2017 )
എം മുകുന്ദന്‍ ( 2018 )
ആനന്ദ് ( 2019 )
സക്കറിയ (2021)