ഓഗ്മെന്റ്ഡ് റിയാലിറ്റി ലാബുള്ള രാജ്യത്തെ ആദ്യ സ്‌കൂള്‍.
വര്‍ഷങ്ങള്‍ക്കു മുമ്പ് വിദ്യാര്‍ത്ഥികളില്ലാതെ അടച്ചുപൂട്ടാനൊരുങ്ങിയ സ്‌കൂള്‍. അവിടെയിപ്പോള്‍ മുവ്വായിരത്തിലേറെ കുട്ടികള്‍ പഠിക്കുന്നു.അഡ്മിഷന്‍ തേടി തിക്കും തിരക്കും. തകര്‍ച്ചയില്‍ നിന്ന് വിജയത്തിലേക്കു കുതിച്ച കഥയാണ് മെഡിക്കല്‍ കോളജ് ക്യാംപസ് സ്‌കൂളിന് പറയാനുള്ളത്. എ. പ്രദീപ് കുമാര്‍ പ്രിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോകോത്തര നിലവാരത്തിലേക്കുയത്തിയ ഈ സര്‍ക്കാര്‍ സ്‌കൂളിന്റെ നെറുകയില്‍ ഇതാ മറ്റൊരു പൊന്‍ തൂവല്‍ കൂടി. ഓഗ്മെന്റ് റിയാലിറ്റി ലാബ് കഴിഞ്ഞ ദിവസം സ്‌കൂളില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. വിദ്യഭ്യാസ മന്ത്രി ശിവന്‍കുട്ടിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഓഗ്മെന്റ്ഡ് റിയാലിറ്റി ലാബുള്ള രാജ്യത്തെ തന്നെ ആദ്യ സ്‌കൂളാണ് മെഡിക്കല്‍ കോളജ് ക്യാംപസ് സ്‌കൂള്‍.