വിപണി വീണ്ടും നഷ്ടത്തില്‍ ഇടപാടുകള്‍ക്ക് തുടക്കമിട്ടു
ഇന്ന് വിപണി വീണ്ടും നഷ്ടത്തില്‍ ഇടപാടുകള്‍ക്ക് തുടക്കമിട്ടു. തുടക്കത്തിൽ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 337 പോയിന്റ് ഇടിഞ്ഞ് 49,714 നില രേഖപ്പെടുത്തി (0.65 ശതമാനം നഷ്ടം). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 102 പോയിന്റ് ഇടറി 14,172 നിലയിലും വ്യാപാരം ആരംഭിച്ചു (0.69 ശതമാനം നഷ്ടം). ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക്, അള്‍ട്രാടെക്ക് സിമന്റ്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി, മാരുതി സുസുക്കി, ടിസിഎസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) ഓഹരികളില്‍ ഇന്ന് കാര്യമായ നഷ്ടം കാണാം. മറുഭാഗത്ത് ഏഷ്യന്‍ പെയിന്റ്‌സ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്താന്‍ യുണിലെവര്‍ ലിമിറ്റഡ്, എന്‍ടിപിസി ഓഹരികള്‍ നേട്ടത്തില്‍ ചുവടുവെയ്ക്കുന്നുണ്ട്. ഇന്നലെ ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ വിപണി നേട്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഒരു ഘട്ടത്തില്‍ 49,662 പോയിന്റ് വരെ വീണ സെന്‍സെക്സ് സൂചിക 600 പോയിന്റിലേറെ തിരിച്ചുപിടിച്ച് 50,265 നില വരെയ്ക്കും ചാടിക്കടന്നു. നിഫ്റ്റി ഫിഫ്റ്റി സൂചികയും മോശമാക്കിയില്ല. 14,707 പോയിന്റിലേക്ക് അധഃപതിച്ച നിഫ്റ്റി 14,868 നില വരെയും ഉയരുകയുണ്ടായി.