ഇന്ന് ചലനങ്ങളില്ലാതെ വിപണി വ്യാപാരം ആരംഭിച്ചു.
ഇന്ന് വലിയ ചലനങ്ങളില്ലാതെ വിപണി വ്യാപാരം ആരംഭിച്ചു. മെയ് മാസത്തിലെ ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് കോണ്‍ട്രാക്ടുകള്‍ ഇന്ന് അവസാനിക്കും. രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 51,000 മാര്‍ക്കില്‍ നിൽക്കുകയാണ് . മാര്‍ച്ച് 12 -ന് ശേഷം ആദ്യമായാണ് ബോംബെ സൂചിക ഇന്നലെ 51,000 പോയിന്റ് നിലയില്‍ തിരിച്ചെത്തിയത്.
വിശാലമായ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,300 മാര്‍ക്കില്‍ ചുവടുവെയ്ക്കുന്നു. ടെക്ക് മഹീന്ദ്രയാണ് സെന്‍സെക്‌സില്‍ മുന്നില്‍ നില്‍ക്കുന്നത്. 1 ശതമാനം നേട്ടം ടെക്ക് മഹീന്ദ്ര ഓഹരികളില്‍ തുടക്കത്തിലെ ദൃശ്യമാവുന്നു. 0.8 ശതമാനം നേട്ടം കുറിച്ച് ടിസിഎസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) പട്ടികയില്‍ രണ്ടാമതുണ്ട്. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകളില്‍ ഇന്ന് സമ്മിശ്ര വികാരമാണ് രൂപംകൊള്ളുന്നത്. ഇന്നലെ വന്‍തകര്‍ച്ച ഏറ്റുവാങ്ങിയ നിഫ്റ്റി ലോഹത്തില്‍ 0.8 ശതമാനം ഉണര്‍വ് രാവിലെ കാണാം വിശാല വിപണികള്‍ ബെഞ്ച്മാര്‍ക്ക് സൂചികകളുടെ ചുവടുപിടിച്ച് ഇടപാടുകള്‍ നടത്തുന്നുണ്ട്. ബിഎസ്ഇ മിഡ്ക്യാപിലും സ്‌മോള്‍ക്യാപിലും കാര്യമായ ചലനങ്ങളില്ല.
ഇന്ന് 93 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്. ഐഷര്‍ മോട്ടോര്‍സ്, സണ്‍ ഫാര്‍മസ്യൂട്ടിക്കില്‍സ്, കാഡില ഹെല്‍ത്ത്‌കെയര്‍, ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പേഴ്‌സ്, 63 മൂണ്‍സ് ടെക്‌നോളജീസ്, ബോറോസില്‍, ഡിക്‌സോണ്‍ ടെക്‌നോളജീസ്, പേജ് ഇന്‍ഡസ്ട്രീസ്, വോക്ക്ഹാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ ഇന്നത്തെ നിരയിലുണ്ട്.