വനിതകള്‍ക്കായി യെസ് ബാങ്കിന്റെ 'യെസ് എസ്സെന്‍സ്'


കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്, യെസ് ബാങ്ക് തങ്ങളുടെ വനിതാ ഉപഭോക്താക്കള്‍ക്കായി 'യെസ് എസ്സെന്‍സ്' എന്ന പേരില്‍ സമഗ്ര ബാങ്കിംഗ് സേവനം അവതരിപ്പിച്ചു. വീട്ടമ്മമാര്‍, ശമ്പളമുള്ള പ്രൊഫഷണലുകള്‍, സംരംഭകര്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങി അവരുടെ ആവശ്യത്തിനനുസരിച്ചുള്ള ബാങ്കിംഗ് സേവനമാണ് യെസ് എസ്സെന്‍സിലൂടെ ലഭ്യമാക്കുകയെന്ന് ഈ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് യെസ് ബാങ്ക് റീട്ടെയില്‍ ബാങ്കിംഗ് ആഗോള തലവന്‍ രാജന്‍ പെന്റല്‍ പറഞ്ഞു. സ്ത്രീകളുടെ ശക്തീകരണത്തിനായി അതീവ ശ്രദ്ധയോടെ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് യെസ് എസ്സെന്‍സെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് എട്ടിന് ഇത് രാജ്യത്തെ ബാങ്കിന്റെ ശാഖകളില്‍ നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.   

ജീവിതശൈലി, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സംരക്ഷണം, നിക്ഷേപം തുടങ്ങിയ സ്ത്രീകളുടെവിവിധ ആവശ്യങ്ങള്‍ക്ക് നിറവേറ്റാന്‍ സഹായിക്കുന്ന ആകര്‍ഷകമായ ഉല്‍പ്പന്നങ്ങള്‍ അടങ്ങിയതാണ് യെസ് എസ്സെന്‍സ്. പ്രത്യേക ആരോഗ്യ സംരക്ഷണ ആനകൂല്യങ്ങള്‍, എഫ്ഡിയിലേക്ക് ഓട്ടോ സ്വീപ്, വായ്പകള്‍ക്ക് മുന്‍ഗണന, ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് എന്നിവയ്ക്ക് ഫീസ് ഇളവ്, ഷോപ്പിംഗ് ഓഫറുകള്‍, സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള ഉപദേശങ്ങള്‍ തുടങ്ങിയ നിരവധി ആനകൂല്യങ്ങളാണ് സ്ത്രീകള്‍ക്ക് യെസ് എസ്സെന്‍സ് നല്‍കുന്നത്. നേരത്തെ, ഉപഭോക്താക്കളുടെ സമഗ്ര ആരോഗ്യം, സ്വയം പരിചരണം, ക്ഷേമം എന്നിവ ലക്ഷ്യമിട്ട് 'യെസ് ബാങ്ക് വെല്‍നസസ്, 'യെസ് ബാങ്ക് വെല്‍നസ് പ്ലസ്' എന്നിങ്ങനെ ക്രെഡിറ്റ് കാര്‍ഡുകളും ബാങ്ക് അവതരിപ്പിച്ചിരുന്നു. ആദിത്യ ബിര്‍ള വെല്‍നസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് യെസ് ബാങ്ക് 'യെസ് ബാങ്ക് വെല്‍നസസ്, 'യെസ് ബാങ്ക് വെല്‍നസ് പ്ലസ്' ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ ഉറപ്പുവരുത്തുന്നത്. ആദിത്യ ബിര്‍ള ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് ആരോഗ്യ ആനുകൂല്യങ്ങള്‍ ലഭ്യമാകും. വാര്‍ഷിക ആരോഗ്യ ചെക്കപ്പ്, ഏതു സമയത്തും ഡോക്ടറുടെ സഹായം, കൗണ്‍സിലിങ് ഹെല്‍പ്പ്ലൈന്‍, വീട്ടിലിരുന്നുള്ള ജോലിയെ അടിസ്ഥാനമാക്കിയുള്ള സെഷനുകള്‍, വ്യക്തിപരമായ ഡയറ്റ് പ്ലാന്‍ തുടങ്ങിയവയെല്ലാം വിരല്‍ത്തുമ്പില്‍ ഇതുവഴി ലഭ്യമാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media