കോഴിക്കോട്: മാതൃഭൂമി ന്യൂസ് റീജണല്‍ എഡിറ്റര്‍ കെ. മധുവിന് മാധ്യമ പുരസ്‌കാരം. ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് 308-ഇയുടെ ഈ ര്‍ഷത്തെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡിനാണ് മധു അര്‍ഹനായത്. മാതൃഭൂമി ന്യൂസില്‍ അവതരിപ്പിപ്പിച്ചു വരുന്ന കൃഷി ഭൂമി പംക്തിയിലൂടെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ് നല്‍കിയതാണ് മധുവിനെ അവാര്‍ഡിനര്‍ഹമാക്കിയത്. വേറിട്ട ദൃശ്യാനുഭവവും കാര്‍ഷിക അറിവുകളും നല്‍കി കൃഷി ഭൂമിയും അവതാകരന്‍ കെ. മധുവും ഇതിനോടകം തന്നെ ശ്രദ്ധേയമായിട്ടുണ്ട്.
പതിനായിരം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ജൂണ്‍ 12-ന് കണ്ണൂര്‍ ബിനാലെ ഇന്റര്‍ നാഷണല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ യോഹന്നാന്‍ മറ്റത്തില്‍ വിതരണം ചെയ്യും. തുടര്‍ന്ന് നടക്കുന്ന മാധ്യമ സെമിനാറില്‍ എഴുത്തുകാരനും കവിയുമായ ഡോ. സോമന്‍ കടലൂര്‍ വിശിഷ്ടാതിഥിയാകും. .