ഇരിങ്ങാലക്കുട : ഓട്ടിസത്തിന്റെ പരിമിതികള്‍ കടന്ന് നിപ്മറിലെ പൂജാ രമേശിന്റെ സംഗീതക്കച്ചേരി.സംഗീത സപര്യയ്ക്ക് പരിധികളില്ലെന്നു തെളിയിക്കുകയായിരുന്നു പൂജ രമേശ്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ തഞ്ചാവൂര്‍ കേന്ദ്രമായ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും നിപ്മറും സംയുക്തമായാണ് പൂജാരമേശിന്റെ സംഗീതക്കച്ചേരി സംഘടിപ്പിച്ചത്. പരിപാടി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. സൌത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിലെ പ്രോഗ്രാം എക്‌സിക്യൂട്ടീവ് ആര്‍. ഉമ്മശങ്കര്‍ മുഖ്യ പ്രഭാഷണം നടത്തി. നിപ്മര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ആര്‍. ജോജോ, മാള ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യാ നൈസണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. നിപ്മര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബു, സ്വാഗതവും അഡ്മിനിസ്‌ട്രേറ്റീവ് അഫീസര്‍ ജോണ്‍സണ്‍ നന്ദിയും പറഞ്ഞു. ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ കോഴ്‌സില്‍ ദേശീയ തലത്തില്‍ ഒന്നാം റാങ്ക് നേടിയ ഈ. എന്‍ റംസാന, സംസ്ഥാന ഭിന്ന ശേഷി കലാമേളയില്‍ ലളിത ഗാനത്തില്‍ ഒന്നാം റാങ്ക് കരസ്തമാക്കിയ ചാരുദത്ത് എസ് പിള്ള ചാലക്കുടി തലത്തില്‍ സി ഗ്രേഡ് നേടിയ ജെംലിന്‍ ബിനോയ് എന്നിവര്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ നല്‍കി.