സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ജയിലിലടയ്ക്കപ്പെട്ട രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി


കേന്ദ്രസര്‍ക്കാരിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട മുഴുവന്‍ രാഷ്ട്രീയ തടവുകാരെയും വിട്ടയ്ക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.സാമൂഹ്യപ്രവര്‍ത്തകന്‍ സ്റ്റാന്‍ സാമി നീതിനിഷേധിക്കപ്പെട്ട് ജയിലില്‍ മരിച്ചത് ലോക സമൂഹത്തിന് മുന്നില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നീതിവിരുദ്ധതയുടെ അടയാളമാണ്. സംസ്ഥാനത്തും ഭീകരനിയമങ്ങള്‍ ചുമത്തി ജാമ്യവും വിചാരണയുമില്ലാതെ ജയിലില്‍ കഴിയുന്നവരുണ്ട്. സംസ്ഥാനത്ത്  ഒരു ഭീകരനിയമം കൂടി ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി  മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ സൂചനയും നല്‍കിയിട്ടുണ്ട്. ഇടതു സര്‍ക്കാരിന്റെ  ഇരട്ടതാപ്പാണ് ഇതിലൂടെ മനസ്സിലാകുന്നത്. 

തടവുകാരെ വിട്ടയക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യ വ്യാപകമായി പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ഭാരവാഹികള്‍  വാര്‍ത്താസമ്മേളനത്തിലൂടെ അവശ്യപ്പെട്ടു.  വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി, ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി, വൈസ് പ്രസിഡന്റ് എ പി വേലായുധന്‍, , മുസ്തഫ പാലാഴി എന്നിവര്‍  വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media