സാധ്യത വി.ഡി.സതീശന് തന്നെ

മുഖ്യമന്ത്രി: പേര് ചാര്‍ട്ടഡ് ഫ്‌ളൈറ്റില്‍ മുദ്രവച്ച കവറില്‍ എത്തും, വൈകീട്ട് നിയമസഭാ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കും
 



ദില്ലി: എഐസിസി ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് 4 മണിക്ക് തിരുവനന്തപുരത്ത് എത്തുമെന്ന് റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് 1 മണിക്കാണ് ദില്ലിയില്‍ നിന്ന് പുറപ്പെടുന്ന ഫ്‌ലൈറ്റില്‍ നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്‌നിക്കുമുള്‍പ്പെടെയുള്ള നേതാക്കളാണ് എത്തുക. ഇവര്‍ക്കൊപ്പം കെസി വേണുഗോപാല്‍ എത്തുമോ എന്നാണ് ആകാംക്ഷ. എന്നാല്‍ കെസി വേണുഗോപാലിന്റെ ഓഫീസ് വിവരം സ്ഥിരീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയെ ഇന്ന് തന്നെ പ്രഖ്യാപിക്കും എന്നാണ് വിവരം. നിയമസഭ കക്ഷി യോഗം ഒരു മണിക്ക് തിരുവനന്തപുരത്ത് ചേരും. തീരുമാനം മുദ്രവച്ച കവറില്‍ കൈമാറി നിയമസഭ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം. മുഖ്യമന്ത്രിയാരെതെന്നതില്‍ സസ്‌പെന്‍സ് തുടരുകയാണ്.


യോഗത്തില്‍ ദീപ ദാസ് മുന്‍ഷി, എഐസിസി നിരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്ക് എന്നിവര്‍ പങ്കെടുക്കും. വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരും യോഗത്തിലുണ്ടാകും. അതേ സമയം കെ സി വേണുഗോപാല്‍ ദില്ലിയില്‍ തുടരുകയാണ്. ഇന്ന് തന്നെ യുഡിഎഫിലെ നിയമസഭാ കക്ഷിനേതാക്കള്‍ ഗവര്‍ണറെ കാണും. കേരളാ കോണ്‍ഗ്രസ് ജോസഫ്, ആര്‍എസ്പി എന്നീ കക്ഷികളുടെ നേതാക്കള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും. പിന്തുണക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media