എ.കെ.ആന്റണിക്ക് സി.എന്‍.വിജയകൃഷ്ണന്റെ നിവേദനം
കോഴിക്കോട്: എം.വി.രാഘവന്റെ സൃഷ്ടിയായ പരിയാരം മെഡിക്കല്‍ കോളേജിന്റെ പേര് എം.വി.ആര്‍ മെഡിക്കല്‍ കോളേജ് എന്ന് പിനഃര്‍നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി എ.കെ.ആന്റണിക്ക് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ .സി.എന്‍.വിജയകൃഷ്ണന്‍ നിവേദനം നല്‍കി. പുതിയ യുഡിഎഫ് മന്ത്രി സഭയില്‍ ആന്റണിയുടെ ശിഷ്യരും സഹപ്രവര്‍ത്തകരുമാണ് വരുന്നത്. പ്രസ്തുത സാഹചര്യത്തില്‍ ആദ്യത്തെ മന്ത്രിസഭയില്‍ ഈ തീരുമാനം കൈകൊള്ളുവാനുള്ള അപേക്ഷ സ്വീകരിക്കണമെന്ന് സി.എന്‍.വിജയകൃഷ്ണന്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.