ഹെലികോപ്റ്റർ അപകടം: അന്വേഷണം പൂർത്തിയായി, അട്ടിമറിയല്ലെന്ന് റിപ്പോർട്ട്
ജനറൽ ബിപിൻ റാവത്തടക്കം 14 പേരുടെ മരണത്തിന് കാരണമായ കൂനൂർ ഹെലികോപ്ടർ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്.
എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂർത്തിയാക്കിയത്. അപകടം നടന്നത് മോശം കാലാവസ്ഥ കാരണമുള്ള പിഴവ് കാരണമാകാം എന്നാണ്. നാടിനെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ അപകടം ഡിസംബർ 8 നായിരുന്നു നടന്നത്.
തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമായിരുന്നു ഹെലികോപ്റ്റര്‍ അപകടമുണ്ടായത്. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അതിൽ 13 പേരും തൽക്ഷണം മരണമടയുകയായിരുന്നു.