ഇടമലയാര്‍ ഡാമില്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തേണ്ട സാഹചര്യമില്ല
പത്തനംതിട്ട:ഇടമലയാര്‍ ഡാമില്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തേണ്ട സാഹചര്യമില്ലെന്ന് കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പി എന്‍ ബിജു. പെരിയാറില്‍ പരമാവധി 40 സെ മീ ജലനിരപ്പ് ഉയരുമെന്ന് അദ്ദേഹം അറിയിച്ചു.ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ വീതമാണ് ഇന്ന് തുറന്നത്.
ആലുവ, പറവൂര്‍ മേഖലകളെയാണ് ഏറ്റവുമധികം ബാധിക്കുക. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എട്ടുമണിയോടെ ഇടമലയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം ഭൂതത്താന്‍കെട്ടിലെത്തും. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കളക്ടര്‍ ജാഫര്‍ മാലിക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.കോതമംഗലം താലൂക്കിലെ മേഖലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ പെരിയാറിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.