കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പ് പൊലിസ് വകുപ്പുമായി ചേര്‍ന്ന് റോട്ടറി ക്ലബ് കാലിക്കറ്റ് സൈബര്‍ സിറ്റിയുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ റോഡ് സുരക്ഷാ ബോധവല്‍ക്കരണ മാരത്തണ്‍ നടത്തി. വര്‍ധിച്ചുവരുന്ന റോഡ് അപകടങ്ങള്‍ കുറക്കുന്നതിനും സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ധരിക്കുന്നതിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനുമാണ് മാരത്തണ്‍ സംഘടിപ്പിച്ചത്. മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ നിന്നും ആരംഭിച്ച മാരത്തണ്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉത്തരമേഖല ഐജി രാജ്പാല്‍ മീണ എന്നിവര്‍ ചേര്‍ന്ന് ഫളാഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സി.വി.എം ഷെരീഫ് ,ആര്‍ടിഒ - പി.എ നസീര്‍ , എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ സി.എസ് സന്തോഷ് കുമാര്‍,ചലച്ചിത നടി സുരഭി ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. ഫാത്തിമ ഹോസ്പിറ്റല്‍ - ബാങ്ക് റോഡ് , സി എച്ച് ഓവര്‍ ബ്രിഡ്ജ് വഴി മാരത്തണ്‍ ബീച്ചില്‍ സമാപിച്ചു.മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും വിവിധ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയ നിശ്ചല ദൃശ്യങ്ങള്‍ മാരത്തണില്‍ അണിനിരന്നു
ബീച്ച് ഫ്രീഡം സ്‌ക്വയര്‍ വേദിയില്‍ നടന്ന സമാപന സമ്മേളനംം മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വാഹനം ഓടിക്കുന്നവര്‍ വീട്ടുകാരെ ഓര്‍ക്കണമെന്ന് മേയര്‍ പറഞ്ഞു. അഹമ്മദ് ദേവര്‍ കോവില്‍ എം. എല്‍.എ അധ്യക്ഷത വഹിച്ചു. ഉത്തര മേഖല ഐ.ജി രാജ് പാല്‍ മീണ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ സി.വി.എം ഷെരീഫ് റോഡ് സുരക്ഷാ പ്രതിഞ്ജചൊല്ലിക്കൊടുത്തു.സിനിമാ താരങ്ങളായ ആസിഫ് അലി, അപര്‍ണ ബാലമുരളി ,സംവിധായകന്‍ ജിത്തു ജോസഫ് , എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ സ.എസ് സന്തോഷ് കുമാര്‍, ട്രാഫിക് പോലീസ് സുപ്രണ്ട് എല്‍.സുരേന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ റംലത്ത്, മുന്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ഡോ സേതു ശിവശങ്കര്‍ , റോട്ടറി സൈബര്‍ സിറ്റി പ്രസിഡണ്ട് സക്കീര്‍ ഹുസൈന്‍ മുല്ലവീട്ടില്‍ , പ്രജിത്ത് ജയപാല്‍ , പ്രോഗ്രാം ചെയര്‍മാന്‍ സന്നാഫ് പാലക്കണ്ടി എന്നിവര്‍ പ്രസംഗിച്ചു.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പി. ഉമ്മര്‍ , എ.കെ. മുസ്തഫ എന്നിവര്‍ ട്രാഫിക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നിര്‍വഹിച്ചു.കോഴിക്കോട് ആര്‍ടിഒ പി.എ നസീര്‍ സ്വാഗതവും പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അരുണ്‍ കെ. പവിത്രന്‍ നന്ദിയും പറഞ്ഞു.