റെഡ് ലിസ്റ്റ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചാല്‍ നടപടി; മുന്നറിയിപ്പുമായി സൗദി അറേബ്യ


 

റിയാദ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ക്ക് മൂന്ന് വര്‍ഷം അന്താരാഷ്ട്ര യാത്രാ വിലക്കേര്‍പ്പെടടുത്തുമെന്ന് സൗദി. റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് നഗ്നമായ നിയമലംഘനമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ സൗദി റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. അഫ്ഗാനിസ്ഥാന്‍, അര്‍ജന്റീന, ബ്രസീല്‍, ഈജിപ്ത്, എത്യേപ്യ, ഇന്തൊനേഷ്യ, ലെബനന്‍, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, വിയറ്റ്‌നാം, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രയാണ് സൗദി ഇപ്പോള്‍ വിലക്കിയിരിക്കുന്നത്. വിലക്കുകള്‍ വക വെക്കാതെ ചില സൗദി പൗരന്മാര്‍ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചെന്നും ഇവര്‍ നിയമനടപടികള്‍ക്ക് വിധേയരാവേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

ഇതില്‍ പങ്കാളിയാണെന്ന് തെളിയിക്കപ്പെടുന്ന എതൊരാളും നിയമപരമായ നടപടികള്‍ക്കും മടങ്ങിയെത്തുമ്പോള്‍ കനത്ത പിഴയ്ക്കും വിധേയരാകും. അടുത്ത മൂന്ന് വര്‍ഷം ഇവര്‍ക്ക് സൗദി അറേബ്യക്ക് പുറത്തേക്ക് യാത്ര ചെയ്യാന്‍ വിലക്കേര്‍പ്പെടുത്തും. ഇത്തരം രാജ്യങ്ങളിലേക്ക് നേരിട്ടോ അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യം വഴിയോ യാത്ര ചെയ്യുന്നവര്‍ ഒരുപോലെ നടപടിക്ക് വിധേയരാവുമെന്നും മന്ത്രാലയം അറിയിച്ചു

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media