പുതിയ തൊഴില്‍ നിയമം വരുന്നു; 
15 മിനിറ്റ് അധികം ജോലി ചെയ്താലും ഓവര്‍ടൈം


കോഴിക്കോട്: ഭൂരിഭാഗം സ്വകാര്യസ്ഥാപനങ്ങളിലും നിശ്ചിത സമയത്തേക്കാള്‍ കൂടുതല്‍ മണിക്കൂര്‍ ജീവനക്കാര്‍ക്ക് ഓഫീസുകളില്‍ ചെലവഴിയ്ക്കണ്ടതായി വരാറുണ്ട്. എന്നാല്‍ അധികമായി മണിയ്ക്കൂറുകള്‍ ചെലവഴിച്ചാലും ഓവര്‍ ടൈം നല്‍കാതെ ജോലിക്കാരെ പരമാവധി ചൂഷണം ചെയ്യുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. എന്നാല്‍ പുതിയ തൊഴില്‍ നിയമം വരുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകും.

ജീവനക്കാര്‍ ജോലിസമയം കഴിഞ്ഞ് 15 മിനിറ്റ് അധികം ചെലവഴിച്ചാല്‍ പോലും പണം നല്‍കണമെന്നതാണ് പുതിയ വ്യവസ്ഥ.. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പുതിയ തൊഴില്‍ നിയമം നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം തയ്യാറെടുക്കുകയാണ്.

പുതിയ തൊഴില്‍ നിയമപ്രകാരം നിലവിലുള്ള ഓവര്‍ടൈമിന്റെ സമയപരിധി മാറിയേക്കും, ഷെഡ്യൂള്‍ ചെയ്ത സമയത്തിനപ്പുറം 15 മിനിറ്റില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നത് ഓവര്‍ടൈം ആയി പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത് . പുതിയ നിയമവുമായി ബന്ധപ്പെട്ട് ഓഹരി ഉടമകളില്‍ നിന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായേക്കും.

പുതിയ നിയമത്തിനു കീഴില്‍, എല്ലാ ജീവനക്കാര്‍ക്കും പിഎഫ്, ഇഎസ്‌ഐ പോലുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് കമ്പനികള്‍ ഉറപ്പാക്കേണ്ടതായി വരും. കരാല്‍ തൊഴിലാളികള്‍ക്കും ഇത് നിര്‍ബന്ധമായി ബാധകമാക്കും. ഇതുകൂടാതെ, കരാര്‍ പ്രകാരം അല്ലെങ്കില്‍ മൂന്നാം കക്ഷിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുഴുവന്‍ ശമ്പളവും തൊഴിലുടമകള്‍ ഉറപ്പാക്കേണ്ടതായി വരും.

അടിസ്ഥാന ശമ്പളം ഉയരുന്നത് സാമൂഹ്യ സുരക്ഷാ ഫണ്ടിലേക്കുള്ള സംഭാവന വര്‍ദ്ധിപ്പിക്കും, പിഎഫ് വിഹിതം ഉയര്‍ന്നേക്കും. . അടിസ്ഥാന ശമ്പളം കൂടുതലായതിനാല്‍ മറ്റ് അലവന്‍സുകള്‍ ക്രമീകരിയ്ക്കുന്നതിലും വ്യത്യാസം വരും. പണ അലവന്‍സുകള്‍ സിടിസിയുടെ 50 ശതമാനം ആയി കണക്കാക്കും, കമ്പനികള്‍ക്ക് പ്രൊവിഡന്റ് ഫണ്ടിനും ഗ്രാറ്റുവിറ്റിക്കും വേണ്ടി അധിക ചെലവുകള്‍ വഹിക്കേണ്ടി വന്നേക്കാം. സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ സാധാരണയായി ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് പ്രൊവിഡന്റ് ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നത്.ഈ വിഹിതവും ഉയര്‍ന്നേക്കും എന്നാണ് സൂചന.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media