കോഴിക്കോട്: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം വന്യജീവി വകുപ്പ് സാമൂഹ്യവല്‍ക്കരണ വിഭാഗം ഉത്തര മേഖലയുടെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബുമായി ചേര്‍ന്ന് പറമ്പിക്കുളം ടൈഗര്‍ റിസര്‍വില്‍ കാടറിവ് എന്ന പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ദ്വിദിന പ്രകൃതി പഠനക്യാംപ് സംഘടിപ്പിച്ചു.
ടൈഗര്‍ റിസര്‍വ് ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍. സുജിത്ത് ഐ.എഫ്.എസ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷനായി. സോഷ്യല്‍ ഫോറസ്ട്രി കോഴിക്കോട് മേഖലാ എ.സി.എഫ് എ.പി ഇംത്യാസ്, പ്രസ് ക്ലബ് സെക്രട്ടറി പി.കെ സജിത് സംസാരിച്ചു. സീനിയര്‍ ബയോളജിസ്റ്റ് ഡോ. ബാലസുബ്രഹ്മണ്യന്‍, പറമ്പിക്കുളം ടൈഗര്‍ റിസര്‍വ് റിട്ട. ഡപ്യൂട്ടി ഡയറക്ടര്‍ പി.ജെ തോമസ് നെല്‍സണ്‍, കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് വിഷ്ണു എന്നിവര്‍ ക്ലാസെടുത്തു. ട്രെക്കിംഗ്, പക്ഷി നിരീക്ഷണം, വൈല്‍ഡ് ലൈഫ് സഫാരി, മുളച്ചങ്ങാട യാത്ര, കന്നിമാര തേക്ക്, തൂണക്കടവ് ഡാം സന്ദര്‍ശനം, ആദിവാസി കലാപരിപാടികള്‍, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ ക്യാംപിന്റെ ഭാഗമായി നടന്നു. വനംവകുപ്പ് ഗൈഡുമാരായ നടരാജന്‍, ശ്രീനിദാസന്‍, എം. ശെല്‍വന്‍ എന്നിവര്‍ നേതൃത്വം നല്‍കി.