കേരളത്തിൽ സ്വര്‍ണവിലയില്‍ മാറ്റമില്ലതേ അഞ്ചാം ദിനവും.
കേരളം വിപണിയിൽ സ്വര്‍ണത്തിന്റെ വിലയില്‍ മാറ്റമില്ല തുടര്‍ച്ചയായി അഞ്ചാം ദിനവും. പവന് 33,600 രൂപയും ഗ്രാമിന് 4,200 രൂപയുമായി ബുധനാഴ്ച്ച സ്വര്‍ണവില തുടരുന്നു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് സ്വര്‍ണവില ഏറ്റവുമൊടുവില്‍ മാറിയത് . അന്ന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കൂടിയത് . ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 33,160 രൂപയാണ് (മാര്‍ച്ച് അഞ്ചിന്). ഏറ്റവും ഉയര്‍ന്ന വിലനിലവാരമാകട്ടെ 34,440 രൂപയും. മാര്‍ച്ച് മാസം ഇതുവരെ പവന് 840 രൂപയുടെ വിലയിടിവാണ് സംഭവിച്ചത്. ഫെബ്രുവരിയില്‍ സ്വര്‍ണം പവന് 2,640 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു (പവന്).