ദില്ലി : പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച. ലോക്‌സഭാ സന്ദര്‍ശക ?ഗാലറിയില്‍ നിന്നും രണ്ട് പേര്‍ കളര്‍ സ്‌പ്രേയുമായി താഴെ സഭാ അംഗങ്ങള്‍ ഇരിക്കുന്ന ചേംബറിലേക്ക് ചാടി. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്യാവാക്യം വിളികളുമായാണ് രണ്ട് പേര്‍ എംപിമാര്‍ക്കിടയിലേക്ക് ചാടിയത്. പാര്‍ലമെന്റ് നടപടികള്‍ കാണാന്‍ വന്ന ആളുകളാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. ഇവരുടെ കൈവശമുണ്ടായിരുന്നത് ടിയര്‍ ഗ്യാസോ അതല്ലെങ്കില്‍ കളര്‍ സ്‌പ്രേയോ ആണെന്നാണ് കരുതുന്നതെന്ന് സഭയിലുണ്ടായിരുന്ന കേരളത്തില്‍ നിന്നുളള കോണ്‍ഗ്രസ് എംപിമാര്‍ പ്രതികരിച്ചു. യെല്ലോ കളറിലുളള ഗ്യാസാണ് ആദ്യം പുറത്തേക്ക് വന്നതെന്ന് സഭയിലുണ്ടായിരുന്ന എംപിമാര്‍ പറയുന്നത്. ഇവരെ എംപിമാരും സെക്യുരിറ്റിയും ചേര്‍ന്നാണ് കീഴടക്കിയത്. അതിക്രമത്തിന്റെ സാഹചര്യത്തില്‍ സഭയിലുണ്ടായിരുന്ന എംപിമാരെ മാറ്റി. പാര്‍മെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തിലാണ് പുതിയ പാര്‍ലമെന്റില്‍ വലിയ സുരക്ഷാ വീഴ്ചയുണ്ടായത്.
പാര്‍ലമെന്റിന് പുറത്തും ഇതേ സമയം തന്നെ പുക വമിപ്പിച്ച് പ്രതിഷേധമുണ്ടായെന്നാണ് വിവരം. ഷൂവിനകത്ത് നിന്നാണ് പുക ഉപകരണം എടുത്തത്. അതിക്രമം നടത്തിയവരെ കസ്റ്റഡിയിലെടുത്തു. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ് പുക വമിച്ചതോടെ അംഗങ്ങള്‍ ഇറങ്ങിയോടി. അംഗങ്ങളില്‍ ആര്‍ക്കും പരിക്കില്ലെന്ന് വിവരം .