ചോദ്യപേപ്പര്‍ മാറി നല്‍കി, നാളെ നടക്കാനിരുന്ന പരീക്ഷ മാറ്റി വച്ചു



കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല  നാളെ നടത്താന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മാറ്റി . ബിഎ അഫ്‌സല്‍ ഉലമ ഒഴികെയുള്ള പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല പരീക്ഷാ വിഭാഗം അറിയിച്ചു. ഇന്ന് നടന്ന സര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കിയിരുന്നു. നാളെ നടക്കേണ്ട റീഡിങ്ങ്‌സ് ഓണ്‍ ജെന്‍ഡര്‍ എന്ന വിഷയത്തിന്റെ ചോദ്യപ്പേപ്പറാണ് ഇന്ന് നല്‍കിയത്. കണ്ണൂര്‍ എസ് എന്‍ കോളേജിലെ പരീക്ഷ കേന്ദ്രത്തിലാണ് വീഴചയുണ്ടായത്. കവര്‍ മാറി പൊട്ടിച്ചു പോയെന്നാണ് വിശദീകരണം. ഈ പരീക്ഷ ഇനി പുതിയ ചോദ്യപേപ്പര്‍ തയ്യാറാക്കിയ ശേഷമായിരിക്കും നടത്തുക. 

ഇന്ന് തുടങ്ങിയ രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷയുടെ നടത്തിപ്പ് നേരത്തേ വിവാദത്തിലായിരുന്നു. ഇന്ന് പരീക്ഷയെഴുതേണ്ട കുട്ടികള്‍ക്ക് ഹാള്‍ടിക്കറ്റ് നല്‍കിയത് ഇന്നലെ വൈകുന്നേരം മാത്രമാണ്. ഹാള്‍ടിക്കറ്റും കോളേജുകള്‍ക്കുള്ള നോമിനല്‍ റോളും ചൊവ്വാഴ്ച വൈകിട്ടോടെ മാത്രമാണ് സൈറ്റില്‍ അപ്ലോഡ് ചെയ്തത്. ഹാള്‍ടിക്കറ്റ് വൈകിയതോടെ പരീക്ഷ മാറ്റിവച്ചുവെന്ന തരത്തില്‍ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഒടുവില്‍ ഹാള്‍ ടിക്കറ്റ് ഉടന്‍ വരുമെന്നും പരീക്ഷ നിശ്ചയിച്ച പോലെ നടക്കുമെന്നും പരീക്ഷ കണ്‍ട്രോളര്‍ക്ക് വിശദീകരണം ഇറക്കേണ്ടി വന്നിരുന്നു. ഇതിനെല്ലാം ശേഷമാണ് ഇപ്പോള്‍ ഒരു ദിവസത്തെ പരീക്ഷ മാറ്റി വയ്‌ക്കേണ്ട സാഹചര്യം ഉണ്ടായിട്ടുള്ളത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media