ഇന്ത്യന്‍ രൂപയുമായി ഇവിടേക്ക് കിടിലന്‍ യാത്രകള്‍ നടത്താം


 കൊവിഡ് കാലത്ത് യാത്രകള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ് മിക്കവരും. എന്നാല്‍ കൊവിഡിന് മുമ്പ് ഉലകം ചുറ്റിയിരുന്നവരില്‍ ചിലര്‍ക്കെങ്കിലും വിദേശ യാത്രകള്‍ കഴിഞ്ഞ് പോക്കറ്റു കാലിയാകുന്നതായിരുന്നു അനുഭവം. പക്ഷേ ഇന്ത്യന്‍ രൂപയ്ക്ക് ഏറെ മൂല്യമുള്ള സ്ഥലങ്ങളുമുണ്ട് . ഇവിടങ്ങളിലേക്കാണ് രൂപയുമായി യാത്രയെങ്കില്‍ പോക്കറ്റു കാലിയാകുകയുമില്ല.. അത്യാവശ്യം ധനികരായി തന്നെ വിദേശ യാത്രയും ജീവിതവും ഗംഭീരമാക്കുകയുമാകാം. ഇന്ത്യന്‍ കറന്‍ിക്ക് മൂല്യമുള്ള ഇടങ്ങളില്‍ ചില യൂറോപ്യന്‍ രാജ്യങ്ങളുമുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാതിരിക്കരുത്. രൂപയെ കരുത്തരാക്കുന്ന ചില വിദേശ രാജ്യങ്ങളും അവിടുത്തെ ഇന്ത്യന്‍ രൂപയുടെ പെരുമയും ഇങ്ങനെ.

വിയറ്റ്‌നാം
ഏഷ്യയിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളിലൊന്നാണ് വിയറ്റ്‌നാം. രൂപയ്ക്ക് ഇവിടെ ഉയര്‍ന്ന മൂല്യം ഉണ്ടെന്ന് മാത്രമല്ല ട്രാവല്‍ ഡെസ്റ്റിനേഷന്‍ പാളി എന്ന കുറ്റബോധവുമുണ്ടാവില്ല. പ്രകൃതി നോഹരമായ കാഴ്ചകളും കയാക്കിംഗിന് പറ്റിയ നദികളും ബുദ്ധമത ക്ഷേത്രങ്ങളും ഒക്കെ വിയറ്റ്‌നാം മനോഹരമായ ഓര്‍മയാക്കും. ഒരു ഇന്ത്യന്‍ രൂപ 316 വിയറ്റാമീസ് ഡൊങിന് തുല്യമാണ്. വിയറ്റ്‌നാമിന്റെ കറന്‍സിയാണ് ഡൊങ്. കൊളോണിയല്‍ വാസ്തുവിദ്യ, മനോഹരമായ ഫ്‌ലോട്ടിംഗ് മാര്‍ക്കറ്റുകള്‍, യുദ്ധ മ്യൂസിയങ്ങള്‍ എന്നിവ നിരവധി സന്ദര്‍ശകരെ വിയറ്റ്‌നാമിലേക്ക് ആകര്‍ഷിക്കുന്നു.

സിംബാബ്‌വേ 
സിംബാബ്‌വേയുടെ ഔദ്യോഗിക കറന്‍സി യുഎസ് ഡോളര്‍ ആണെങ്കിലും . ഭക്ഷണത്തിനും സ്ഥലങ്ങള്‍ കാണുന്നതിനും ഒക്കെ ഇവിടെ ചെലവു കുറവാണ്. ഇന്ത്യന്‍ കറന്‍സിക്ക് ഇവിടെ ഉയര്‍ന്ന മൂല്യം ഉണ്ടാകാനുള്ള കാരണവും ഇതു തന്നെ. ഒരു ഇന്ത്യന്‍ രൂപ 4.65 സിംബാംബ്‌വേ ഡോളറിന് സമാനമാണ്. വിക്ടോറിയ വെള്ളച്ചാട്ടം ഉള്‍പ്പെടെ പ്രശസ്തമായ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയുമാകാം. ഒത്തിരി ആക്ടിവിറ്റികളും ടൂറിസം കേന്ദ്രങ്ങളുമുള്ള തലസ്ഥാന നഗരം യാത്രാപ്രേമികളെ സന്തോഷിപ്പിക്കും. സിംബാബ്‌വേ ദേശീയ പാര്‍ക്കുകളിലൂടെ സഫാരികളും സംഘടിപ്പിക്കാം. സിംഹങ്ങളെയും ചീറ്റപ്പുലികളെയും കാട്ടാനാകളെയും ഒക്കെ അടുത്തു കണ്ടും അറിഞ്ഞും കിടിലന്‍ ജങ്കിള്‍ സഫാരി നടത്താം.

കംപോഡിയ
ആരവങ്ങളേക്കാള്‍ ചരിത്രവും മത സ്മാരക സൗധങ്ങളും ഒക്കെ ഇഷ്ടമാണോ ? അധികം പണം പൊടിയ്ക്കാതെ സ്വപ്നം യാഥാര്‍ത്ത്യമാക്കാനും അവധിക്കാലം ചെലവഴിക്കാനും കംപോഡിയ തെരഞ്ഞെടുക്കാം. ഇന്ത്യന്‍ രൂപയ്ക്ക് ഏറെ മൂല്യമുള്ള ഇവിടെ മികച്ച വിനോദ സഞ്ചാര കേന്ദ്രം കൂടെയാണ്. ഒരു ഇന്ത്യന്‍ രൂപയുണ്ടേല്‍ 55.89 കംപോഡിയന്‍ റിയാല്‍ ആയിആയി.. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ആങ്കോവാട്ടിലൂടെ ഒരു സൈക്കിള്‍ വാടകയ്‌ക്കെടുത്ത് കിടിലന്‍ റൈഡ് തന്നെ നടത്താം. വിലക്കുറച്ച് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സിയം റീപ് നിശാമാര്‍ക്കറ്റിലൂടെ ചുറ്റിയടിക്കാം. മുമ്പ് കണ്ട് വിസ്മയിച്ചിരുന്ന ഉത്പന്നങ്ങള്‍ പലതും വില പേശി വാങ്ങാം.

ഭക്ഷണ പ്രിയരുടെ പരഗ്വാ
പരഗ്വായില്‍ ഒരു ഇന്ത്യന്‍ രൂപ 92 പിവൈജിയാണ്. പരഗ്വായന്‍ ഗോറനിയാണ് കറന്‍സിഇവിടുത്തെ ദക്ഷിണ അമേരിക്കന്‍ ഭക്ഷണവും താരതമ്യേന വില കുറഞ്ഞതാണ്. വിവിധ നഗരങ്ങളിലെ ചരിത്രപരമായ കെട്ടിടങ്ങളും റെസ്റ്റോറന്റുകളും ഒക്കെ പേരുകേട്ടതാണ്. ഇവിടുത്തെ തലസ്ഥാന നഗരത്തില്‍ ലോക നാഗരികതയുടെ തിരുശേഷിപ്പുകളുമുണ്ട്. മറ്റു ചെറു നഗരങ്ങളും അവയോട് ചേര്‍ന്നുള്ള റിവര്‍ ബീച്ചുകളും ഒക്കെ അതിശയിപ്പിക്കും. ഇന്ത്യയില്‍ നിന്ന് പരഗ്വായിലേക്കുള്ള ഫ്‌ലൈറ്റ് ടിക്കറ്റുകള്‍ താരതമ്യേന ചെലവേറിയതാണ്.

ഒരു ലക്ഷം രൂപയിലേറെയൊക്കെ ചെലവ് വരുമെങ്കിലും അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ചെലവുകുറഞ്ഞ ഡീലുകളും സ്വന്തമാക്കാം. (കൊറോണക്കാലത്ത് ഇത്തരം യാത്രകളും ബുക്കിങ്ങുകളും എല്ലാം ഒഴിവാക്കുന്നതാണ് നല്ലത്. എങ്കിലും കൊറോണക്കാലം അവസാനിക്കുന്നതോടെ പോക്കറ്റ് കാലിയാകാത്ത ഇത്തരം യാത്രകളെ കുറിച്ച് ചിന്തിക്കാം

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media