വാട്‌സ്ആപ്പ് നഷ്ടപ്പെടാതിരിക്കണോ
 പുത്തന്‍ നിബന്ധനകള്‍ അംഗീകരിച്ചേ പറ്റൂ


കൊച്ചി: 180-ഓളം രാജ്യങ്ങളിലായി ഏകദേശം 2 ബില്ലിയനിലധികം പേര്‍ ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഇന്‍സ്റ്റന്റ് മെസ്സേജിങ് ആപ്പ് ആണ് വാട്സ്ആപ്പ്. ടെലിഗ്രാം, വീ ചാറ്റ്, സ്‌നാപ്ചാറ്റ് തുടങ്ങിയ എതിരാളികളുണ്ടെങ്കിലും ഉപഭോക്താക്കളുടെ എണ്ണത്തിലും പ്രതിദിനം കൈമാറ്റം ചെയ്യുന്ന മെസ്സേജുകളുടെ എണ്ണത്തിലും വാട്‌സ്ആപ്പ് ബഹുദൂരം മുന്നിലാണ്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് തന്നെയാണ് ഇന്ത്യയിലും ഒന്നാമത്. സാധാരണ എസ്എംഎസ് സംവിധാനത്തിന് വാട്‌സ്ആപ്പ് പകരക്കാരനായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. എങ്കിലും ഫെബ്രുവരി മുതല്‍ നിങ്ങള്‍ക്ക് വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിവിശേഷമുണ്ടായേക്കാം. വാട്‌സ്ആപ്പിന്റെ പുത്തന്‍ സേവന നിബന്ധനകളും സ്വകാര്യതാ നയവും അംഗീകരിക്കാത്തവര്‍ക്കാണ് വാട്‌സ്ആപ്പ് നഷ്ടപ്പെടുക.

ആന്‍ഡ്രോയിഡ്, ഐഓഎസ് ഡിവൈസുകളില്‍ വാട്‌സാപ്പ് ഉപയോക്കുന്നവര്‍ക്ക് ഓക്കേ ബട്ടനുള്ള ഫുള്‍-സ്‌ക്രീന്‍ നോട്ടിഫിക്കേഷന്‍ ആയാണ് പുത്തന്‍ സേവന നിബന്ധനകളിലും സ്വകാര്യതാ നയവും അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എങ്ങനെയാണ് തങ്ങള്‍ ശേഖരിക്കുക എന്നും നോട്ടിഫിക്കേഷനിലെ ലിങ്കില്‍ അമര്‍ത്തിയാല്‍ കൂടുതല്‍ വ്യക്തമാവും. ട്രാന്‍സാക്ഷന്‍ & പേയ്‌മെന്റ്‌സ്, കണക്ഷന്‍സ്, മീഡിയ, ഡിവൈസ്, കണക്ഷന്‍ ഇന്‍ഫര്‍മേഷന്‍, ലൊക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ എന്നിങ്ങനെ വാട്‌സാപ്പ് ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ഏറെക്കുറെ എല്ലാ വിവരങ്ങളും ശേഖരിക്കാനുള്ള അനുമതിയാണ് പുത്തന്‍ സേവന നിബന്ധനകളും സ്വകാര്യതാ നയവും ആവശ്യപ്പെടുന്നത്.

തങ്ങളുടെ ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഇഷ്ടങ്ങളും രീതികളും മനസ്സിലാക്കി ഓരോ ഉപഭോക്താക്കള്‍ക്കും പ്രത്യേകം സേവനങ്ങള്‍ കസ്റ്റമൈസ് ചെയ്യുന്നതിനാണ് വിവരശേഖരണം എന്നാണ് വാട്‌സാപ്പിന്റെ വിശദീകരണം. പുത്തന്‍ സ്വകാര്യതാ നയത്തിലും സേവന നിബന്ധനകളിലും ഏറ്റവും ശ്രദ്ധേയമായ കാര്യം ഫേസ്ബുക്കുമായും അതിന്റെ അനുബന്ധ സേവനങ്ങളുമായും (മെസ്സഞ്ചര്‍, ഇന്‍സ്റ്റാഗ്രാം) വാട്‌സാപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ പങ്കിടും എന്നുള്ളതാണ്. ഇത് കൂടാതെ തേര്‍ഡ് പാര്‍ട്ടി കമ്പനികള്‍ക്ക് ചില സാഹചര്യങ്ങളില്‍ ഉപഭോക്താക്കളെപ്പറ്റിയുള്ള വിവരങ്ങള്‍ വാട്‌സാപ്പ് കൈമാറും. ഉദാഹരണത്തിന്, സേവന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വാട്‌സാപ്പ് ബന്ധപ്പെടുന്ന ആപ്ലിക്കേഷന്‍ സ്റ്റോറുകള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ നല്‍കിയേക്കാം എന്നും നയത്തില്‍ പറയുന്നു.


കഴിഞ്ഞ വര്‍ഷവും പുത്തന്‍ സേവന നിബന്ധനകളും സ്വകാര്യതാ നയവും വാട്‌സാപ്പ് അവതരിപ്പിച്ചിരുന്നു. പക്ഷെ ഉപയോക്താക്കള്‍ക്ക് അവരുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് വിവരങ്ങള്‍ ഫേസ്ബുക്കുമായി പങ്കിടാതിരിക്കാനുള്ള ഓപ്ഷന്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ ഈ സംവിധാനമില്ല. പുത്തന്‍ നിബന്ധനകള്‍ അംഗീകരിച്ചേ പറ്റൂ. 2021 ഫെബ്രുവരി 8 മുതലാണ് പുത്തന്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. തുടര്‍ന്ന് പുത്തന്‍ നിബന്ധനകള്‍ അംഗീകരിക്കാത്തവരുടെ വാട്‌സാപ്പ് അക്കൗണ്ടിന്റെ പ്രവര്‍ത്തനം നിലച്ചേക്കും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media