സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 80 രൂപ കൂടി 35,920 രൂപയായി. ഗ്രാം വില പത്ത് രൂപ ഉയര്‍ന്ന് 4490 ല്‍ എത്തി. ഇന്നലെ സ്വര്‍ണവില 160 രൂപ കൂടിയിരുന്നു. ഈ മാസം പൊതുവേ വിപണിയില്‍ സ്വര്‍ണവില ഉയരുന്നതാണ് ദൃശ്യമായത്.
മാസാദ്യത്തില്‍ 35,200 രൂപയായിരുന്നു വില. ഇത് ഉയര്‍ന്ന് 16 ന് മാസത്തിലെ ഉയര്‍ന്ന വിലയായ 36,200 ല്‍ എത്തി.
സ്വര്‍ണവിപണിയില്‍ നിലവിലെ ട്രെന്‍ഡ് തുടരാനാണ് സാധ്യതയെന്നാണ് വിദഗ്ധര്‍ പറയുന്നത്.