കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ
ഓഹരി വില്‍പ്പനയുമായി സര്‍ക്കാര്‍
ദില്ലി: കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിയ്ക്കാന്‍ തയ്യാറെടുക്കുകയാണ് സര്‍ക്കാര്‍. ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ഭെല്‍), മെക്കോണ്‍ ലിമിറ്റഡ്, ആന്‍ഡ്രൂ യൂള്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ വിറ്റൊഴിയ്ക്കാന്‍ ആണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തി വില്‍പ്പനയിലൂടെ, അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് ധനം സമാഹരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഭെല്‍ ഉള്‍പ്പെടെയുള്ള കമ്പനികളിലെ ഓഹരികള്‍ വില്‍ക്കുമ്പോള്‍ ഡിസ്ഇന്‍വെസ്റ്റ്‌മെന്റിലൂടെ കൂടുതല്‍ പണം കണ്ടെത്താന്‍ സര്‍ക്കാരിന് ആയേക്കും. ഇന്ത്യയുടെ ഊര്‍ജ രംഗത്ത് ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മിയ്ക്കുന്ന ഏറ്റവും വലിയ കമ്പനിയാണ് ഭെല്‍. ഡല്‍ഹി കേന്ദ്രീകരിച്ചാണ് കമ്പനി പ്രവര്‍ത്തിയ്ക്കുന്നത്. രാജ്യത്തെ താപ, വാതക, ജല, ആണവോര്‍ജ്ജ പദ്ധതികള്‍ക്കായുള്ള മുഴുവന്‍ പ്ലാന്റുകള്‍ സജ്ജമാക്കാനുള്ള ഉപകരണങ്ങളും ഭെല്‍ ആണ് ഉത്പാദിപ്പിക്കുന്നത്. വാര്‍ത്ത പുറത്ത് വന്നതിന് ശേഷം ഭെല്‍ ഓഹരി മൂല്യം ഇടിഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ അടുത്ത സാമ്പത്തിക വര്‍ഷം 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 2.1 ലക്ഷം കോടി രൂപ സാമാഹരിക്കാന്‍ ലക്ഷ്യമിട്ടിരുന്നവെങ്കിലും ലക്ഷ്യത്തില്‍ എത്താന്‍ ആയില്ല. ജനുവരി വരെ 15,220 കോടി രൂപയാണ് സമാഹരിച്ചത്.