രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു.
ഇന്ധനവില ഇന്നും കൂട്ടി . രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് എണ്ണക്കമ്പനികള്‍ ബുധനാഴ്ച്ച കൂട്ടിയത്. ഇതോടെ മെയ് 4 -ന് ശേഷം 22 തവണ ഇന്ത്യയില്‍ ഇന്ധനവില കൂട്ടി. നേരത്തെ, കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമാസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതു മുന്‍നിര്‍ത്തി 18 ദിവസം പെട്രോള്‍, ഡീസല്‍ വില മാറിയിരുന്നില്ല. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ ബാരല്‍ വില 71 ഡോളര്‍ തൊട്ട സാഹചര്യത്തിലാണ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ഉയരുന്നത്. ഇന്നത്തെ വിലവര്‍ധനവോടെ ദില്ലിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 95.56 രൂപയായി. ഡീസലിന് വില 86.47 രൂപയും. ഈ മാസം മാത്രം പെട്രോളിന് 1.07 രൂപയും ഡീസലിന് 1.09 രൂപയും വീതം വില കൂടിയിട്ടുണ്ട്.