ദില്ലി : ഡ്രഡ്ജര്‍ അഴിമതി കേസില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിന് എതിരായ അന്വേഷണ റിപ്പോര്‍ട്ട് മുദ്ര വച്ച കവറില്‍ രണ്ട് ദിവസത്തിനുള്ളില്‍ ഫയല്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. കേസ് ഓഗസ്റ്റ് 9 ന് പരിഗണിക്കാനായി മാറ്റി. ഡ്രഡ്ജര്‍ അഴിമതി കേസില്‍ ഡച്ച് കമ്പനിയായ ഐഎച്ച്‌സി ബീവെറിനെ കുറിച്ചുള്ള വിവരങ്ങള്‍ തേടി കേന്ദ്രത്തെ സംസ്ഥാനം സമീപിച്ചിരുന്നു. കേന്ദത്തിന്റെ ഇടപടല്‍ കൂടി ഉണ്ടായാലെ അന്വേഷണത്തില്‍ കൂടുതല്‍ പുരോഗതിയുണ്ടാക്കാനാകൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതില്‍ കോടതി ഇടപെടലും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.