ആര്യന്‍ ഖാന് ജയിലിലേക്ക് ഷാരൂഖിന്റെ മണി ഓര്‍ഡര്‍
ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് പിന്നാലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച ചര്‍ച്ചയാണ് ബോളിവുഡില്‍ നടക്കുന്നത്. ചിലര്‍ ആര്യനെ പിന്തുണക്കുമ്പോള്‍ മറ്റുചിലര്‍ രൂക്ഷമായ രീതിയിലാണ് പ്രതികരിക്കുന്നത്. നിലവില്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യനുള്ളത്. ഇപ്പോഴിതാ ജയിലിലേക്ക് ഷാരൂഖ്, ആര്യന് മണി ഓര്‍ഡര്‍ അയച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്.
ഒക്ടോബര്‍ 11ന് 4,500 രൂപയാണ് ആര്യന്റെ പേരില്‍ ജയിലില്‍ എത്തിയതെന്ന് സൂപ്രണ്ട് നിതിന്‍ വായ്ചല്‍ അറിയിച്ചു. ജയില്‍ ക്യാന്റീനില്‍ നിന്നും ഭക്ഷണം വാങ്ങാനും മറ്റും ഈ പണം ചെലവഴിക്കാം. ഇവിടുത്തെ നിയമമനുസരിച്ച് തടവുകാര്‍ക്ക് ജയിലിനുള്ളിലെ ചെലവുകള്‍ക്ക് 4,500 രൂപവരെ പുറത്ത് നിന്ന് സ്വീകരിക്കാവുന്നതാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിനിടയില്‍ കഴിഞ്ഞ ദിവസം ആര്യന്‍ ഖാന്‍ മാതാപിതാക്കളുമായി വീഡിയോ കോളിലൂടെ സംസാരിച്ചു. ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയായതോടെ ആര്യനെ സാധാരണ സെല്ലിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷേയില്‍ മുംബൈ സെഷന്‍സ് കോടതി ഈ മാസം 20ന് വിധി പറയും.
മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കവേയാണ് ആര്യന്‍ ഉള്‍പ്പടെ ഉള്ളവരെ എന്‍സിബി അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.