സ്വര്‍ണവിലയിൽ തുടര്‍ച്ചയായ രണ്ടാം ദിനവും വർദ്ധനവ് .
സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിനവും കുത്തനെ കൂടി. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ വെള്ളിയാഴ്ച്ച സ്വര്‍ണവില പവന് 33,800 രൂപയും ഗ്രാമിന് 4,225 രൂപയുമായി. വ്യാഴാഴ്ച്ച പവന് 33,320 രൂപയും ഗ്രാമിന് 4,165 രൂപയുമായിരുന്നു നിരക്ക്. ഈ മാസത്തിലെ രണ്ടു ദിവസം കൊണ്ട് പവന് 920 രൂപ വർദ്ധനവ് രേഖപ്പെടുത്തി . മാര്‍ച്ചില്‍ സ്വര്‍ണത്തിന് 1,560 രൂപയുടെ വിലയിടിവ് സംഭവിച്ചിരുന്നു. മാർച്ചിൽ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് 1) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 രൂപയുമാണ് (മാര്‍ച്ച് 31). ഫെബ്രുവരിയിലും 2,640 രൂപയുടെ വിലയിടിവ് സംഭവിച്ചിരുന്നു. വെള്ളി നിരക്കിലും ഇന്ന് ചെറിയ മാറ്റമുണ്ടായത് കാണാം. 1 ഗ്രാം വെള്ളിക്ക് 65 രൂപയാണ് വെള്ളിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 520 രൂപ. വിലയിൽ ഉള്ള ഈ ഉയർച്ച നിക്ഷേപകര്‍ക്ക് ആശ്വാസം പകരുന്നതാണ്.