സംസ്ഥാനത്ത് സ്വര്‍ണവില താഴോട്ട്
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് വില 35,000 രൂപയായി. ഗ്രാമിന് നിരക്ക് 4,375 രൂപ. ഇതേസമയം, ഇന്ന് വെള്ളി നിരക്കുകളില്‍ മാറ്റമില്ല. വെള്ളി ഗ്രാമിന് 70.51 രൂപയാണ് ഇന്ന് വില. 8 ഗ്രാം വെള്ളിക്ക് വില 564.08 രൂപ. 19 ആം തീയതിയാണ് സ്വര്‍ണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലനിലവാരം എത്തിയത് അന്നത്തെ ദിവസം സ്വര്‍ണവില 34,400 രൂപയിലെത്തി. രാജ്യാന്തര വിപണിയിലെ ചലനം പ്രമാണിച്ചാണ് ഇന്ത്യയില്‍ സ്വര്‍ണവില കൂടുന്നതും കുറയുന്നതും.
ഇന്ന് ആഭ്യന്തര വിപണിയില്‍ സ്വർണത്തിനു നേരിയ വര്‍ധനവ് കാണാം. 22 കാരറ്റ് ശുദ്ധിയുള്ള 1 ഗ്രാം സ്വര്‍ണത്തിന് 49 രൂപ കൂടി 4,595 രൂപ രേഖപ്പെടുത്തി. 22 കാരറ്റ് ശുദ്ധിയുള്ള 10 ഗ്രാം സ്വര്‍ണത്തിന് വില 45,950 രൂപയാണ് ദേശീയ വിപണിയില്‍ നിരക്ക്; വിലവര്‍ധനവ് 490 രൂപ. സമാനമായി 24 കാരറ്റ് സ്വര്‍ണത്തിനും 490 രൂപ വര്‍ധിച്ച് 46,950 രൂപയിലെത്തി. പ്രധാന നഗരങ്ങളിലെ വില പരിശോധിച്ചാല്‍ ദില്ലിയില്‍ 10 ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 46,000 രൂപയാണ് ബുധനാഴ്ച്ച നിരക്ക്. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് നിരക്ക് 50,180 രൂപയും. ചെന്നൈയില്‍ 10 ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 44,280 രൂപയും 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 48,300 രൂപയുമാണ് വിലനിലവാരം. കൊല്‍ക്കത്തയില്‍ 46,310 രൂപയാണ് 10 ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് വില. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് നിരക്ക് 49,060 രൂപയും. മുംബൈയില്‍ 10 ഗ്രാം 22 കാരറ്റ് സ്വര്‍ണം 45,950 രൂപയും 10 ഗ്രാം 24 കാരറ്റ് സ്വര്‍ണം 46,950 രൂപയും വില രേഖപ്പെടുത്തുന്നു. രാജ്യാന്തര വിപണിയില്‍ ഇന്ന് സ്വര്‍ണവില അല്‍പ്പം ഉയര്‍ന്നിട്ടുണ്ട്. ഔണ്‍സിന് 1,808.90 ഡോളറാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്; വര്‍ധനവ് 0.13 ശതമാനം.