വിപണി കുതിക്കുന്നു സെന്‍സെക്‌സ് 51,000 കഴിഞ്ഞു
മുബൈ: വിപണിയില്‍ മുന്നേറ്റം തുടരുന്നു സെന്‍സെക്‌സ് 265 പോയന്റ് ഉയര്‍ന്ന് 50,880ലും നിഫ്റ്റി 69 പോയന്റ് നേട്ടത്തില്‍ 14,965ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 979 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 243 ഓഹരികള്‍ നഷ്ടത്തിലുമാണ്. 43 ഓഹരികള്‍ക്ക് മാറ്റമില്ല. എസ്ബിഐയാണ് നേട്ടത്തില്‍ മുന്നില്‍. ഓഹരി വില പത്തുശതമാനം ഉയര്‍ന്ന് 390 നിലവാരത്തിലെത്തി. ഇന്‍ഡസിന്റ് ബാങ്ക്, ഹീറോ മോട്ടോകോര്‍പ്പ്, ഒഎന്‍ജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാന്‍, മാരുതി സുസുക്കി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
കോള്‍ ഇന്ത്യ, പവര്‍ഗ്രിഡ് കോര്‍പ്പ്, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ടിസിഎസ്, ഐഒസി, വിപ്രോ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്. ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, പിഎന്‍ബി, ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍, ഫൈസര്‍, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ തുടങ്ങി 127 കമ്പനികളാണ് ഡിസംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലം ഇന്ന് പുറത്തു വിടുന്നത്.