ലക്ഷദ്വീപില്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ മാംസം ഒഴിവാക്കിയ നടപടി; തീരുമാനം ശരിവച്ച് സുപ്രീം കോടതി
 



കവരത്തി: ലക്ഷദ്വീപില്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ നിന്ന് ഇറച്ചി ഒഴിവാക്കിയ നടപടി ശരിവെച്ചു സുപ്രീം കോടതി. കോഴി, ആട്ടിറച്ചി എന്നിവ ഒഴിവാക്കിയ ഉത്തരവില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. നയപരമായ കാര്യങ്ങളില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോഴി, ആട്ടിറച്ചി എന്നിവ ഒഴിവാക്കിയാണ് ഉത്തരവിറങ്ങിയത്. മീനും മുട്ടയും നിലനിര്‍ത്തിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.

ഈ നിയന്ത്രണങ്ങള്‍ ഏറെ വിവാദമായിരുന്നു. മാത്രമല്ല, വലിയ സമരങ്ങള്‍ക്ക് വരെ ലക്ഷദ്വീപ് സാക്ഷിയായ സംഭവം കൂടിയാണിത്. നേരത്തെ ഇത് സംബന്ധിച്ചുള്ള വിശദീകരണം സുപ്രീം കോടതി ലക്ഷദ്വീപ് ഭരണകൂടത്തില്‍ നിന്നടക്കം തേടിയിരുന്നു. ഇതിനെതിരെയുള്ള പൊതുതാല്പര്യ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് സുപ്രീം കോടതിയിലേക്ക് ഹര്‍ജി എത്തിയത്. ഭരണകൂടത്തിന്റെ നയപരമായ തീരുമാനമാണിതെന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയിരിക്കുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media